സീബ്രാ ക്രോസിങ്ങുകളിൽ റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്ന കാൽനടയാത്രക്കാരെ കണ്ടാൽ ഡ്രൈവർമാർ ചെയ്യേണ്ടതെന്താണ്...? -ചോദ്യം കേരള പൊലീസിന്‍റേതാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന കുടുംബത്തിന്‍റെ ദൃശ്യം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചാണ് ചോദ്യം.
കൈക്കുഞ്ഞുമായി യുവാവും യുവതിയും സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ ഒരുങ്ങുകയാണ്. ഇത് കണ്ടയുടൻ സ്വകാര്യ ബസ് നിർത്തികൊടുക്കുന്നു. ഈ സമയം ബസിനെ മറികടന്ന് ഒരു ലോറി പാഞ്ഞുപോയെങ്കിലും ഇതേ രീതിയിൽ പിന്നാലെയെത്തിയ മറ്റൊരു ലോറി ഇവർക്ക് നടന്നുപോകാൻ വേണ്ടി നിർത്തി. കുടുംബം റോഡ് മുറിച്ച് കടന്ന് പോകുകയും ചെയ്തു.
'ഈ വീഡിയോയിൽ നിങ്ങൾ കണ്ട ഹീറോ ആരാണ്' എന്ന ചോദ്യവും ഹ്രസ്വ വീഡിയോക്കൊപ്പം നൽകിയിരിക്കുന്നു. നിരവധി പേർ വീഡിയോക്ക് താഴെ കമന്‍റ് നൽകിയിട്ടുണ്ട്. ബസ് ആണെന്നും അല്ല ലോറിയാണെന്നുമെല്ലാം പലവിധ അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. പലർക്കും റോഡ് നിയമങ്ങൾ അറിയില്ലെന്ന കമന്‍റുകളും ഇതോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.