സൈബർ ലോകത്ത് സൂപ്പർ ഹിറ്റാവുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ക്ലബ് ഹൗസി'ൽ കയറി കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് ക്ലബ് ഹൗസിൽ അക്കൗണ്ട് എടുത്ത കാര്യമറിയിച്ചത്. 'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകു'മെന്നും എല്ലാവരും ഒപ്പം കൂടിക്കോയെന്നും പൊലീസ് പറയുന്നു.
ക്ലബ് ഹൗസിന്‍റെ വർധിച്ചുവരുന്ന ജനപ്രീതിയെ ഉപയോഗപ്പെടുത്താനാണ് പൊലീസിന്‍റെ നീക്കം. വ്യാജ ഐ.ഡികളെ നിയന്ത്രിക്കാനും ചർച്ചകളിൽ 'ഒരു കണ്ണുണ്ടാകാനും' പൊലീസിന് അക്കൗണ്ട് ആവശ്യമാണ്.
ക്ലബ് ഹൗസിൽ തങ്ങളുടെ വ്യാജ ഐ.ഡികൾ ഉണ്ടാക്കിയതായി നിരവധി സിനിമ താരങ്ങൾ പരാതിപ്പെട്ടിരുന്നു. ക്ലബ് ഹൗസ് തുടങ്ങി അധികം വൈകാതെ തന്നെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി, സാനിയ അയ്യപ്പന്‍ എന്നിവര്‍ വ്യാജ ഐ.ഡികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. തങ്ങളുടെ പേരില്‍ വ്യാജ ഐ.ഡികള്‍ നിര്‍മിച്ച് വിവിധ ഗ്രൂപ്പുകളില്‍ ചര്‍ച്ചകളില്‍ സജീവമായതോടെയാണ് താരങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നത്. ടോവിനോ തോമസിന്‍റെയും സുരേഷ് ഗോപിയുടെയും വ്യാജ ശബ്ദം ഉപയോഗിച്ചാണ് ക്ലബ് ഹൗസില്‍ ഐ.ഡികള്‍ സജീവമായിരുന്നത്. ഇതിനെതിരെ ടോവിനോ വീഡിയോ തെളിവുകളോടെ തന്നെ പ്രതികരിച്ചിരുന്നു. സുരേഷ് ഗോപി കടുത്ത വിമര്‍ശനമാണ് വ്യാജനെതിരെ ഉന്നയിച്ചത്. ദുല്‍ഖര്‍, നിവിന്‍ എന്നിവര്‍ ക്ലബ് ഹൗസ് ആപ്പില്‍ ഇല്ലെന്നും വരുന്ന നിമിഷം അറിയിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.