'ഞാൻ മരിച്ചാൽ ആരാണ്​ റബ്ബെ അവന്​ കൂട്ടാവുക...' ഉമ്മയുടെ പിന്നാലെ ജാഫറിനെയും മരണം തേടിയെത്തി

കണ്ണൂർ: തളിപ്പറമ്പ്​ വെള്ളിക്കീലിൽ മാതാവ്​ മരിച്ചതിന്​ പിന്നാലെ തൊട്ടടുത്ത ദിവസം ഭിന്നശേഷിയുള്ള മകനും മരിച്ചത്​ നാട്ടുകാരെ വേദനയിലാഴ്​ത്തിയിരുന്നു. മൊട്ടമ്മൽ കുതിരപ്പുറത്ത്​ കുഞ്ഞാമിന (75) ബുധനാഴ്ച രാത്രിയായിരുന്നു മരിച്ചത്​. വ്യാഴാഴ്​ച രാത്രി മകൻ ജാഫറും (36) ഈ ലോകത്തോട്​ വിടപറഞ്ഞു.

മറ്റാരുടെയും സഹായമില്ലാതെ തന്നെ പൊന്നുപോലെ നോക്കിയിരുന്ന ഉമ്മ കുഞ്ഞാമിന പോയതോടെ തൊട്ടടുത്ത ദിവസം ഹൃദയാഘാതം വന്നാണ്​ ജാഫർ മരിച്ചത്​. താൻ മരിച്ചാൽ മകനെ ആരാണ് നോക്കുക എന്ന് കുഞ്ഞാമിന ഇടക്കിടെ സങ്കടം പറയാറുണ്ടായിരുന്നു. എന്നാൽ, ഉമ്മയുടെ ഈ മനോവേദന അസ്ഥാനത്താക്കി ജാഫറിനെയും മരണം കൊണ്ടുപോവുകയായിരുന്നു. ജാഫറിനെയും ഉമ്മയെയും കുറിച്ചുള്ള ഒാർമകൾ പങ്കുവെക്കുകയാണ്​ ബന്ധുവായ റസാഖ്​ നരിക്കോട്​:

റസാഖ്​ നരിക്കോടി​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​

ഞാൻ മരിച്ചാൽ ആരാണു റബ്ബെ എ​െൻറ മകനു കൂട്ടാവുക...? 24 മണിക്കൂറിന്ന് മുമ്പെ ആ ഉമ്മാ​െൻറ ചാരത്ത്‌ മകനും അന്തിയുറക്കം...!

തളിപ്പറമ്പ ചിറവക്കിൽ നിന്ന് നാലോ, അഞ്ചോ കിലോമീറ്റർ പട്ടുവം ഭാഗത്തേക്ക്‌ ഓടിയാൽ എത്തുന്ന വെളളിക്കീൽ എന്ന പ്രക്യതി വാനോളം ആവാഹിച്ച നാട്‌, ആ നാട്ടിൽ ഒരു ഉമ്മയും മകനും ഉണ്ടായിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നമ്മിൽനിന്ന് വേർ പിരിഞ്ഞു. ആ ഉമ്മാ​െൻറയും മക​െൻറയും നേരിട്ടറിയുന്ന ചില കാര്യങ്ങൾ ഇവിടെ വിവരിക്കുകയാണ് ഈ കുറിപ്പിലൂടെ...

എ​െൻറ ഉപ്പാ​െൻറ മൂത്ത പെങ്ങൾ ആണു കുഞ്ഞാമിന (പെങ്ങളുടെ ഭർത്താവി​െൻറ ഉമ്മയും കൂടിയാണു)ബുധനാഴ്ച രാത്രി അറ്റാക്കി​െൻറ രൂപത്തിൽ നമ്മെ വിട്ടുപിരിഞ്ഞു. പുലർച്ച സുബ്‌ഹിയോട്‌ അടുത്താണു ഈയുളളവൻ അറിയുന്നത്‌. കേട്ട പാടെ ഉപ്പാനെയും ബന്ധപ്പെട്ടവരെയും വിളിച്ച്‌‌ രാവിലെ ഒമ്പത്‌ മണിയോടെ മറവ്‌ ചെയ്ത കാര്യങ്ങൾ ഒക്കെ അറിഞ്ഞു. പിന്നീട്‌ ആണു എളാമ്മാ​െൻറ 37വയസ്സുളള ആ ജാഫർ എന്ന മക​െൻറ വിവരം മനസ്സിനെ അലട്ടിയത്‌.

പ്രസവം മുതലെ ബുദ്ധി സ്ഥിരതയില്ലാത്ത ജാഫർ മോൻ മുപ്പത്തി ഏഴ്‌ വയസ്സിനിടയിൽ ഇന്ന് വരെ ഒരു തലവേദനക്ക്‌ പോലും ഹോസ്പിറ്റലിൽ പോവാത്ത ആ മോൻ മുലകുടിക്കുന്ന പ്രായത്തിൽ കരഞ്ഞതല്ലാതെ പിന്നീട്‌ ഒരിക്കലും അവൻ കരഞ്ഞിട്ടില്ല. എല്ലായ്പ്പോഴും പുഞ്ചിരി. ചിരിക്കാനുളള അവ​െൻറ ഒരു കണ്ടെത്തലായിരുന്നു വീട്ടിൽ വരുന്ന ജേഷ്ട്ട്യന്മാരുടെ മക്കളുടെ ഡ്രസ്സൊ മറ്റോ ഒളിപ്പിച്ച്‌ വെക്കുക എന്നുളളത്‌. ജേഷ്ട്ട്യന്മാരുടെ കുടുംബമൊക്കെ വീട്ടിൽ വന്നാൽ അവന് എന്തന്നില്ലാത്ത ആനന്ദമാണു. ഒരു ഉപദ്രവം പോലും അവ​െൻറ ജീവിതത്തിൽ ആരോടും ചെയ്തിട്ടില്ല. പതിനഞ്ച്‌‌ വയസ്സ്‌ കഴിഞ്ഞപ്പോൾ അപസ്മാരം വരും. പത്തോ, പതിനഞ്ചോ മിനിട്ട്‌ കൊണ്ട്‌ അത്‌ ഇല്ലാതാവും. ഒന്നോ രണ്ടോ ദിവസം ക്ഷീണം ഉണ്ടാവും എന്നല്ലാതെ മറ്റൊരു പ്രയാസവും ഉണ്ടാവില്ല.

ഡോക്ടറെ ഒന്ന് കാണിച്ചപ്പോ തലച്ചോറു വികസിക്കാത്തത്‌ കൊണ്ടാണു പ്രായം കൂടു​േമ്പാൾ ശരിയാവും എന്നാണു പറഞ്ഞത്‌. ഉമ്മാ​െൻറ ഒന്നിച്ചാണു ഈ മുപ്പത്തിയേഴ്​ വർഷവും ഉറങ്ങിയത്‌. ഉപ്പ പതിനേഴ്‌ വർഷം മുമ്പ്‌ മരണപ്പെട്ടു. ഉപ്പ മരിക്കുന്നത്‌ വരെ ഉപ്പ ഒരു ഗ്ലാസ്സ്‌ വെളളം കുടിക്കുമ്പോൾ പകുതി വെളളം അവന്​ വേണം, ഉപ്പ പഴം തിന്നുകയാണെങ്കിൽ പകുതി അവന്​ കൊടുക്കണം, അതാണു അവ​െൻറ രീതി. ഉമ്മ കൊടുക്കുന്ന എന്ത്‌ ഭക്ഷണവും അവന്​ ഇഷ്​ടമാണു. ഒരു പരാതിയുമില്ല എന്നറിയുമ്പോഴാണു അവ​െൻറ മനസ്​ നമ്മെ ആശ്ചര്യപ്പെടുത്തുന്നത്‌.

രാവിലെ എഴുന്നേറ്റാൽ സ്വന്തമായി ബാത്ത്‌ റൂമിൽ പോകും തുണിയും ടീ ഷേർട്ടും സ്വന്താമായി ഇടാൻ കഴിയില്ല, ഉമ്മയാണ്​ അത്​ ചെയ്യാറുള്ളത്​. ശേഷം വീടി​െൻറ ഉമ്മറത്ത്‌ പോയി ഇരിക്കും. ദൂരെ നിന്നും വീട്ടിലേക്ക്‌ കുടുംബക്കാർ വരുന്നുണ്ടെങ്കിൽ ചാടിയെണീറ്റ്​ ഉമ്മാ​െൻറ അടുത്ത്‌ പോയി പറയും. പിന്നെ വീടി​െൻറ ഏതങ്കിലും ഭാഗത്ത്‌ മാറി നിൽക്കും. അത്‌ അവ​െൻറ സ്ഥിരം ശൈലിയാണു. ഗൾഫിൽ നിന്നോ മറ്റോ ഉമ്മാക്ക്‌ ഫോൺ വന്നാൽ ചോദിക്കും ആരാണു എന്താണു എന്ന്... ജാഫറി​െൻറ ഭാഷ ഉമ്മാക്കെ അറിയൂ... ഉമ്മാ​െൻറ ഭാഷയെ അവനറിയൂ... രണ്ട്‌ മാസം കൂടുമ്പോൾ മുടി മുറിക്കാൻ വീട്ടിലേക്ക്‌ ബാർബർ വരാറാണു പതിവ്‌.. വീട്‌ വിട്ട്‌ ഒരു സ്ഥലത്തും പോകാറില്ല കൂടുതൽ ആളുകളുള്ള സ്ഥലത്ത്‌ പോയാൽ ഒരു അസ്വസ്ത്ഥത ഉണ്ടാവും... അത്‌ കൊണ്ട്‌ ഉമ്മയും പരമാവധി കല്ല്യാണത്തിന്ന് ഒക്കെ പോകാതിരിക്കലാണു.

ഇനി ഉമ്മാക്ക്‌ കല്ല്യാണത്തിനോ മറ്റോ പോകുന്നതിന്ന് അവനു പരാതിയുമില്ല. ഇങ്ങനെയൊക്കെ ഉളള ജാഫറിനെ ബന്ധുക്കൾക്കും, അയൽ വാസികൾക്കും,നാട്ടുകാർക്കും പ്രിയങ്കരനാണു. ഉമ്മാക്ക്‌ ബുധനാഴ്‌ച രാത്രി നെഞ്ച്‌ വേദന വന്നപ്പോൾ ജേഷ്ടന്മാരെ വിളിക്കാൻ ആദ്യം പറഞ്ഞത്‌ ജാഫറാണ്​. തളിപ്പറമ്പ ഹോസ്പിറ്റലിലേക്ക്​ പോകും വഴി ഇഹലോകവാസം വെടിഞ്ഞു. ഉമ്മാ​െൻറ മയ്യത്ത്‌ കാണാൻ അവൻ ശ്രമിച്ചില്ല.. ദുഃഖം ഉളളിലൊതുക്കി വീടി​െൻറ ഒരു ഭാഗത്ത്‌ ഒതുങ്ങി. മയ്യത്ത്‌ ഖബറടക്കത്തിനു എടുത്ത്‌ കഴിഞ്ഞ്‌ വീട്ടിൽ വന്ന കുഞ്ഞുമക്കളെ കണ്ടപ്പോളാണ്​ വീണ്ടും അവന്​ സന്തോഷമായത്‌ പോലെയായി. പക്ഷെ കഴിഞ്ഞ രാത്രി ഉമ്മ ഇരുട്ടിനാൽ അലങ്കരിച്ച ഖബറിലേക്ക്‌ പോയപ്പോൾ അവൻ എങ്ങിനെ കിടന്നുറങ്ങും എന്നായിരുന്നു ആധി. അല്ലാഹുവി​െൻറ അലങ്കനീയമായ വിധി, ഉമ്മ മരിച്ച്‌ ഇരുപത്തിനാലു മണിക്കൂറിന്ന് മുമ്പ്‌ ഉമ്മ മരണപ്പെട്ട അതെ സമയം അറ്റാക്കിലൂടെ ഒരു വിറയലോടെ ജാഫർ മോനും പോയി ഉമ്മാ​െൻറ ചാരത്ത്‌ ആറടി മണ്ണിനടിയിലേക്ക്‌...

ഇരുട്ടിനാൽ അലങ്കരിച്ച ഖബര്‍ എന്ന മണിയറ ഒരുക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ എല്ലാ നാട്ടിലും ഉണ്ട്. എന്തു തിരക്കുണ്ടെങ്കിലും ആരെങ്കിലും മരിച്ചു എന്നറിഞ്ഞാൽ എല്ലാ തിരക്കുകളും മാറ്റി വച്ച് പള്ളിക്കാട്ടിൽ ഓടിയെത്തുന്ന ഒരു കൂട്ടം യുവാക്കൾ വെളളിക്കീലുമുണ്ട്.‌

അങ്ങിനെയുള്ളവർക്ക് എത്ര പ്രതിഫലം നൽകിയാലും മതിവരില്ല. ഒരു രൂപ പോലും പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്ന ഈ പുണ്യകർമ്മം അല്ലാഹു സ്വീകരിക്കുമാറാകട്ടെ... ആമീൻ... ലോക്ക്‌ ഡൗൺ ആയിട്ടും മയ്യത്തിന്​ വേണ്ട മറ്റ്‌ സാധനങ്ങൾ എല്ലാം എത്തിച്ച്‌ തന്ന തളിപ്പറമ്പ സി.എച്ച്‌ സെൻറർ പ്രവർത്തകർക്കും തക്കതായ പ്രതിഫലം നൽകുമാറാകട്ടെ...! ആമീൻ... ഉമ്മാ​െൻറയും മക​െൻറയും ഖബറിടം അല്ലാഹു സ്വർഗ്ഗം കൊണ്ട്‌‌ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ...

പ്രാർത്ഥനയോടെ,,,

റസാഖ്‌ നരിക്കോട്

Full View

Tags:    
News Summary - kunjamina jaffar mother and special child sad story shared by relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.