ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്നാട് സന്ദർശനത്തിന് മുന്നോടിയായി ട്വിറ്ററിൽ വീണ്ടും പ്രതിഷേധം. കഴിഞ്ഞ ആഴ്ചയിൽ 'ഗോ ബാക്ക് മോദി'യായിരുന്നു ട്രെൻഡിങ്ങിലെങ്കിൽ ഇത്തവണ 'ഗോ ബാക്ക് ഫാഷിസ്റ്റ് മോദി'യായി.
മോദിയുെട എല്ലാ തമിഴ്നാട് സന്ദർശന വേളയിലും ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തിയിരുന്നു. തൊട്ടുമുമ്പ് കേരളവും തമിഴ്നാടും സന്ദർശിക്കാനെത്തിയപ്പോൾ 'പോ മോനേ മോദി'യും ട്രെൻഡിങ്ങിലെത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്ക്, ഇന്ധന -പാചക വാതക വിലവർധന, കർഷക സമരം തുടങ്ങിയവ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മോദിയുടെ തുടർച്ചയായ തമിഴ്നാട് സന്ദർശനം. പുതുച്ചേരിയിലും തമിഴ്നാട്ടിലും വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ വ്യാഴാഴ്ച മോദി നിർവഹിക്കും. പുതുച്ചേരിയിൽ രാവിലെ 11.30 ഓടെ എത്തുന്ന മോദി തറക്കല്ലിടൽ നിർവഹിച്ചശേഷം കോയമ്പത്തൂരിലേക്ക് പോകും. കോയമ്പത്തൂരിൽ 12,400 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങായിരിക്കും നടക്കുക.
ഏപ്രിൽ -മേയ് മാസങ്ങളിലായിരിക്കും തമിഴ്നാട്ടിലും പുതുച്ചേരിയിലും നിയമസഭ തെരഞ്ഞെടുപ്പ്. പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ താഴെ വീണതിന് പിന്നാലെയുള്ള മോദിയുടെ സന്ദർശനം രാഷ്ട്രീയ ചലനം സൃഷ്ടിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.