ന്യൂഡൽഹി: അമ്മയും മക്കളും തമ്മിലുള്ള ബന്ധം ഇപ്പോഴും വിലമതിക്കാവുന്നതിലും അപ്പുറമാണ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ഇത് തന്നെയാണ് പ്രകൃതി നിയമം. ഇതിന്‍റെ ഉത്തര ഉദാഹരണമായ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.
അമ്മയാനയെയും കുട്ടിയാനയെയും വിഡിയോയിൽ കാണാം. ചെളിക്കുഴിയിൽ അകപ്പെട്ടുപോയ അമ്മയാനയെ പുറത്തെത്തിക്കാൻ തീവ്രപരിശ്രമം നടത്തുന്ന കുട്ടിയാനയെ കാണാനാവും. കാഴ്ചക്കാരുടെ കണ്ണ് നിറക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്.
ഐ.എഫ്.എസ് ഓഫീസർ സുഷാന്ത നന്ദയാണ് തന്റെ ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ചെളിക്കുഴിയിൽപ്പെട്ട ആനയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കുട്ടിയാന അമ്മയുടെ അരികിൽ നിന്നും വിട്ടുമാറാൻ വിസ്സമ്മതിക്കുന്നതാണ് വിഡിയോയുടെ കാതൽ. മരുന്ന് കൊടുത്ത് കുട്ടിയാനയെ മയക്കിയ ശേഷമാണ് അമ്മയാനയെ രക്ഷാപ്രവത്തകർ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.