'അർണബിനെ പോലുള്ള എഡിറ്റർമാരുള്ള രാജ്യത്ത് രണ്ട് വരി എഡിറ്റ് ചെയ്തതിന് 21 വയസുള്ള പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്നത് പരിഹാസ്യം'

കോഴിക്കോട്: ഗ്രെറ്റ തുൻബർഗ് ടൂൾകിറ്റ് കേസിൽ 21കാരിയായ ആക്ടിവിസ്റ്റും കോളജ് വിദ്യാർഥിയുമായ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരണവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. 'മുഴുവൻ വാർത്തയെ തന്നെ നശിപ്പിക്കുന്ന അർണബ് ഗോസ്വാമിയെ പോലുള്ള എഡിറ്റർമാരുടെ രാജ്യത്ത് ഗൂഗിൾ ഡോക്യുമെന്‍റിലെ രണ്ട് വരി എഡിറ്റ് ചെയ്തതിന്‍റെ പേരിൽ 21കാരിയെ അറസ്റ്റ് ചെയ്തത് പരിഹാസ്യമാണ്' -എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ ബംഗളൂരുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.

ദിശയെ കൂടാതെ ആക്ടിവിസ്റ്റായ നികിത ജേക്കബ്, ശന്തനു മുലുക് എന്നിവരെയും ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുകയാണ്. മൂവരും ചേർന്ന് റിപബ്ലിക് ദിനത്തിൽ അക്രമം ആസൂത്രണം ചെയ്യാൻ സൂം മീറ്റ് നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.

അതേസമയം, ദിശ രവിയെ നേരത്തെയും കേസിൽ കുടുക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നിട്ടുണ്ട്. 

Tags:    
News Summary - ns madhavan reacts against disha ravis arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.