ആംഗ്രി രാന്ത്മാൻ(27) എന്നറിയപ്പെടുന്ന യൂട്യൂബർ അഭ്രദീപ് സഹയുടെ നിര്യാണത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന പ്രവാഹം. എന്നാൽ കുടുംബം മരണം സ്ഥിരീകരിച്ചിട്ടില്ല. സഹ മരിച്ചതായി നിരവധിയാളുകൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയെയും ക്രിക്കറ്റിനെയും ഫുട്ബോളിനെയും സഹ ചെയ്തതുപോലെ ആരും പ്രോമോട്ട് ചെയ്തിട്ടില്ലെന്നാണ് പലരും എക്സിൽ കുറിച്ചത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഹൃദയശസ്ത്രക്രിയക്ക് വിധേയമാകാൻ പോകുന്ന കാര്യം സൂചിപ്പിച്ച സഹ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യവസ്ഥയെകുറിച്ചുള്ള റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ആരോഗ്യനില ഗുരുതരമായി സഹ മരിച്ചുവെന്നാണ് സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്സും കരുതുന്നത്. സഹയുടെ യൂട്യൂബ് ചാനലിന് 4.81ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. മാർച്ച് എട്ടിനാണ് ഏറ്റവും ഒടുവിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ജ്യോതികയും അജയ്ദേവ്മണും മുഖ്യവേഷത്തിലെത്തിയ ശൈത്താൻ ആയിരുന്നു സഹ തന്റെ സ്വതസിദ്ധമായ ശൈലിയിൽ റിവ്യൂ ചെയ്തത്. 1.05 പേരാണ് വിഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.