എ.ഐ കാമറ: സ്വന്തം മകനെ ചാക്കിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത പിതാവിന് പറയാനുള്ളത്...

കോഴിക്കോട്: സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ ഉയരുന്ന വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. ഇതിനുപുറമെ, ട്രോളുകൾക്കും കുറവില്ല. ബൈക്കിൽ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കയറ്റിയാലും പിഴ ഈടാക്കുമെന്ന നിയമമാണ് ഏറെ ചർച്ചയാവുന്നത്. ഇന്ന് നാലാൾ കൂടുന്നിട​ത്തൊക്കെ ഇതുതന്നെയാണ് ചർച്ച. ഈ നിയമത്തെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോകളും ഏറെയാണ്. ഇതിൽ സമൂഹ മാധ്യമങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത് സ്വന്തം മകനെ ചാക്കിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത പിതാവിനെ കുറിച്ചാണ്.

പച്ചക്കറിക്കടയിൽ നിന്ന് ഒരു ചാക്കും, പഴക്കുലത്തണ്ടും വാങ്ങി വിട്ടിലെത്തി കുഞ്ഞിനെ ചാക്കിലാക്കി മുകളിൽ പഴക്കുലത്തണ്ടും വെച്ച് അതെടുത്ത് ത​െൻറ ബൈക്കിൽ വെച്ച് യാത്ര ചെയ്യുന്ന പിതാവി​െൻ റ വീഡിയോണിപ്പോൾ പ്രചരിക്കുന്നത്. പിതാവിന്റെ ഈ പ്രവൃത്തിക്കെതിരെയും ഏറെ വിമർശനം ഉയർന്നു. ആരെങ്കിലും ഈ ക്രൂരത ചെയ്യുമോയെന്ന് ചോദിച്ച് കൊണ്ടാണ് പലരും രംഗത്ത് വന്നത്.

തന്നെ പ്രതിക്കൂട്ടിൽ നിർത്തി​കൊണ്ടുള്ള വിമർശനങ്ങൾക്കെതിരെ പിതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയെ ചാക്കിൽ കെട്ടിയല്ല സ്കൂട്ടറിൽ യാത്രചെയ്തതത്. മറിച്ച് കുട്ടിയെ ചാക്കിൽ കയറ്റു​ന്നതുപോലെ കാണിച്ചതിനുശേഷം ഒരുബക്കറ്റാണ് ചാക്കിൽ നിറക്കുന്നത്. ഇതിൽ, വാഴക്കുല തണ്ടും വെച്ച് മൂത്ത മകനെ, ഹെൽമറ്റ് ധരിപ്പിച്ച് പിന്നിലിരിത്തിയാണ് ​​സ്കൂട്ടർ ഓടിച്ചത്. ഈ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമചോദിക്കുന്നതായും പിതാവ് പറയുന്നു.

ഈ നിയമം പൊതുചർച്ചയായ സാഹചര്യത്തിലാണിത്തരമൊരു വീഡിയോ എടുക്കണമെന്ന് തോന്നിയതെന്നും പിതാവ് പറയുന്നു. ഇതു വിശദീകരിച്ചുകൊണ്ടുള്ള വീഡിയോയിൽ ആ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ചെയ്തത് എന്തൊക്കെയാണെന്ന് കൃത്യമായി കാണിക്കുന്നുണ്ട്. ഇതിനുപുറമെ, സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴുള്ള സി.സി.ടി.വി ദൃശ്യവും ചേർത്തിട്ടുണ്ട്.  



Tags:    
News Summary - The incident where the son was tied in a sack and traveled on a two-wheeler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.