ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന യൂട്യൂബ് ചാനൽ എന്ന കിരീടവുമായി അമേരിക്കൻ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്. ഇന്ത്യൻ ചാനലായ ടി-സീരീസിനെ മറികടന്നാണ്, 268 മില്യൺ (26.8 കോടി) സബ്സ്ക്രൈബർമാരുമായി മി.ബീസ്റ്റ് എന്ന ജിമ്മി ഡൊണാൾഡ്സൺ ഒന്നാമതെത്തിയത്. ടി-സീരീസിന് 266 മില്യൺ (26.6 കോടി) സബ്സ്ക്രൈബർമാർ.
വമ്പൻ ഗിവ്എവേകളും (സമ്മാന പദ്ധതി) ചലഞ്ചുകളും ജീവകാരുണ്യ വിഡിയോകളും തുടങ്ങി ബഹുവിധ ഉള്ളടക്കങ്ങളാണ് ബീസ്റ്റിന്റെ ചാനലിലുള്ളത്.
‘‘ആറു വർഷത്തിനുശേഷം അവസാനം ഞാൻ ‘Pewdiepie’യോട് പകരം വീട്ടിയിരിക്കുന്നു.’ -ബീസ്റ്റ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഒന്നാം സ്ഥാനത്തെത്താൻ ടി-സീരീസുമായി മത്സരിച്ചുകൊണ്ടിരുന്ന കോമിക് യൂട്യൂബറാണ് ‘Pewdiepie’. ഗുൽഷൻ കുമാർ സ്ഥാപിച്ച ഇന്ത്യയിലെ പ്രശസ്ത മ്യൂസിക് കമ്പനിയായ ടി-സീരീസിന്റെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ ഭൂഷൺ കുമാറാണ്. തങ്ങളുടെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയർന്നപ്പോൾ, ദേശീയത ഉയർത്തിപ്പിടിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് ടി-സീരീസ് രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.