ഒന്റാറിയോ: സ്കൈ ഡൈവിങ്ങിനിടെ പാരച്യൂട്ട് പ്രവർത്തിക്കാതെ ടിക് ടോക് താരം ദാരുണമായി കൊല്ലപ്പെട്ടു. കാനഡയിലെ ഒന്റാറിയോ ഇന്നിസ്ഫിലാണ് അപകടം. @philosatea എന്ന ടിക് ടോക് പേജ് ഉടമ തന്യാ പർദാസി (21)യാണ് മരിച്ചത്.
100,000ലേറെ ഫോളോവേഴ്‌സ് ഉള്ള താരം ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ തത്വശാസ്ത്ര വിദ്യാർഥിനിയാണ്. ആഗസ്റ്റ് 27 ന് പ്രാദേശിക സമയം വൈകീട്ട് 5.40 ന് തന്റെ ആദ്യ സോളോ സ്കൈ ഡൈവിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ഡൈവിംഗിനിടെ താരം തന്റെ പാരച്യൂട്ട് തുറക്കാൻ വൈകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ആഗസ്റ്റ് 22 നാണ് തന്യ ടിക് ടോക്കിൽ അവസാനമായി പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.