അനുവാദം ചോദിക്കാതെ ജൻമം നൽകിയതിന് മാതാപിതാക്കൾക്കെതിരെ പരാതി നൽകി യുവതി; ആശയക്കുഴപ്പത്തിലായി നെറ്റിസൺസ്

വാഷിങ്ടൺ: തന്റെ അനുവാദമില്ലാതെ ജൻമം നൽകിയതിന് മാതാപിതാക്കൾക്കെതിരെ പരായി നൽകി യു.എസ് യുവതി. കാസ് തിയാസ് എന്ന യുവതിയാണ് പരാതി നൽകിയെന്ന അവകാശവാദവുമായി രംഗത്തുവന്നത്. ഈ ഭൂമിയിൽ പിറക്കാൻ തനിക്ക് ​ആഗ്രഹമുണ്ടായിരുന്നോ എന്ന കാര്യം മാതാപിതാക്കൾ ജൻമം നൽകും മുമ്പ് തന്നോട് തിരക്കിയില്ല എന്നും യുവതി പറയുന്നുണ്ട്.

തന്നെ ജനിപ്പിച്ചതിന് മാതാപിതാക്കൾക്കെതിരെ പരാതി നൽകിയെങ്കിലും സ്വന്തമായി കുഞ്ഞുണ്ടായിരിക്കേണ്ട ആവശ്യകതയെ കുറിച്ചും കാസ് വിവരിക്കുന്നുണ്ട്. കണ്ടന്റ് ക്രിയേറ്ററും ടിക് ടോക്കറുമായ യുവതി രണ്ട് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. ദത്തെടുത്തുവെങ്കിലും അ​വരെ അനുവാദമില്ലാതെ ജനിപ്പിച്ചതിന് താൻ ഉത്തരവാദിയല്ലെന്നും യുവതി വിഡിയോ ക്ലിപ്പിൽ പറഞ്ഞു. അവരിവിടെ ജനിച്ചത് എന്റെ കുറ്റം കൊണ്ടല്ല. അവരെ ജീവിക്കാൻ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസിലായി​ക്കാണുമെന്ന് കരുതുന്നു. നിങ്ങൾ ഗർഭിണിയാണെങ്കിൽ, ജനിക്കാൻ പോകുന്ന കുഞ്ഞിന് ഇവിടെയെത്താൻ താൽപര്യമുണ്ടോ എന്നത് അറിയാൻ താൽപര്യം കാണിക്കണം. എന്റെ മാതാപിതാക്കൾ ഒരുതരത്തിലും അങ്ങനെയൊരു ചോദ്യവുമായി എന്നെ സമീപിച്ചില്ല. അതാണ് അവർക്കെതിരെ പരാതി നൽകിയതെന്നും യുവതി കൂട്ടിച്ചേർത്തു.

ആക്ഷേപഹാസ്യം എന്നാണ് കാസിന്റെ അക്കൗണ്ടിനു താഴെ എഴുതിയിരിക്കുന്നത്. ഇത് മനസിലാകാതെ ​വിഡിയോ കണ്ട പലർക്കും ആശയക്കുഴപ്പമുണ്ടായി.ഇത് സത്യമാണോ എന്നാണ് അവരിൽ പലരും ചോദിച്ചത്. നിങ്ങൾ തമാശ പറയുകയാണോ? ഇങ്ങനെ പോയാൽ നാളെ എന്റെ കുട്ടികളും എനിക്കെതിരെ പരാതി നൽകുമല്ലോ....എന്നാൽ അവരെ വളർത്തി വലുതാക്കിയതിന്റെ പ്രതിഫലം ആവശ്യ​പ്പെട്ട് ഞാനും തിരിച്ചൊരു പരാതി നൽകും. എന്നൊക്കെയാണ് വിഡിയോ താഴെയുള്ള പ്രതികരണങ്ങൾ.

Tags:    
News Summary - US woman claims she sued parents for giving birth without permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.