രാഹുല്‍ ഗാന്ധിക്കെതിരായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വൈറലായി ഫേസ്ബുക്ക് കുറിപ്പ്. ഒരു മൂന്നാം ലോക ഇന്ത്യക്കാരനോട് ഒരമേരിക്കന്‍ വല്യേട്ടനുള്ള പുച്ഛവും പരിഹാസവും മുഴുവനും ഒബാമയുടെ വാക്കുകളിലുണ്ടെന്ന് പി.ജെ ബേബി പുത്തന്‍പുരക്കല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒബാമ 1950നു ശേഷം അമേരിക്കയില്‍ പ്രസിഡന്റുമാരായാവരിലെ ഏറ്റവും വലിയ മരണത്തിന്റെ വ്യാപാരിയാണെന്ന് ലിബിയ, സിറിയ, അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. അയാള്‍ രാഹുല്‍ ഗാന്ധിയെ എന്നല്ല, ഇന്ത്യയിലെ ഒരു പഞ്ചായത്ത് മെംബറെക്കുറിച്ചു പോലും വിധിയെഴുതാന്‍ അര്‍ഹനല്ലെന്നും കുറിപ്പില്‍ പറയുന്നു.
രാഹുല്‍ ഒന്നും കാര്യമായി ചെയ്തിരിക്കില്ല. പലരംഗങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്. കരുത്തന്‍ എന്ന ഇമേജില്ല. ഉണ്ടാക്കാനും ശ്രമിക്കുന്നില്ല. പക്ഷേ അയാളുടെ കൈകളില്‍ ഒബാമയെപ്പോലെ, ഇന്ത്യന്‍ 56 ഇഞ്ചിനെപ്പോലെ, ആയിരങ്ങളുടെ ചോരയൊന്നും ഉണങ്ങിപ്പിടിച്ചിട്ടില്ല -'ഒബാമയേക്കാള്‍ എത്രയോ ഉയരത്തിലാണ് രാഹുല്‍ ഗാന്ധി' എന്ന കുറിപ്പില്‍ പി.ജെ ബേബി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.