പണം കൈമാറുന്ന ദൃശ്യങ്ങൾ

‘നീല ട്രോളി ബാഗി’ലാക്കി കോടികൾ, കാറു വാങ്ങാൻ 75 ലക്ഷം, ഖാദിക്ക് 11 ലക്ഷം...പണമെറിഞ്ഞൊരു കല്യാണത്തിന്‍റെ വൈറൽ ദൃശ്യങ്ങൾ

മീററ്റ്: വിവാഹങ്ങൾ വ്യത്യസ്തമാക്കുന്നതിന് പലരും പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. വ്യത്യസ്തമാകുന്ന വിവാഹങ്ങളിൽ പലതും സമൂഹമാധ്യത്തിൽ ശ്രദ്ധ നേടാറുമുണ്ട്. ലക്ഷക്കണക്കിന് പണം കൈമാറുന്ന ദൃശ്യങ്ങൾ കൊണ്ട് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ് മീററ്റിൽ നിന്നുള്ള ഒരു വിവാഹ വിഡിയോ.

വധുവിന്‍റെ വീട്ടുകാർ വരന് 2.5 കോടി രൂപ നൽകുന്നത് വിഡിയോയിൽ കാണാം. ആചാരം കൂടിയായി മാറിയ ‘ഝൂട്ടാ ചുരായ്’ മത്സരത്തിന്റെ ഭാഗമായി സമ്മാനം നേടിയ വരന്‍റെ സഹോദരിക്ക് 11 ലക്ഷം രൂപയും നൽകുന്നുണ്ട്. വിവാഹത്തിന് നേതൃത്വം നൽകിയ മതപണ്ഡിതന് 11 ലക്ഷം രൂപയും പള്ളിക്ക് എട്ട് ലക്ഷം രൂപയും സമ്മാനമായി നൽകി. വലിയ ജനക്കൂട്ടത്തിനിടയിൽവെച്ച് പണം നിറച്ച സ്യൂട്ട്കേസുകൾ കൈമാറുന്നത് വിഡിയോയിൽ കാണാം. ചടങ്ങിൽ വിഡിയോ എടുക്കുന്നത് ബന്ധപ്പെട്ടവർ കർശനമായി വിലക്കിയിരുന്നു. എന്നാൽ, ആരോ രഹസ്യമായി എടുത്ത ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

‘കാർ വാങ്ങാൻ 75 ലക്ഷം നൽകുന്നുണ്ട്’ എന്ന് ഒരാൾ പറയുന്നത് വിഡിയോയിൽ കാണാം. ഇതിനുശേഷം വധുവിന്‍റെ വീട്ടുകാർ വരന്‍റെ ഭാഗത്തേക്ക് ചില സ്യൂട്ട്കേസുകൾ നൽകുന്നു. എട്ട് ലക്ഷം രൂപ പുറത്തെടുത്ത് വധുവിന്‍റെ ഭാഗത്തേക്ക് നീക്കിയ ശേഷം പണം ഗാസിയാബാദിലെ പള്ളിയിലേക്ക് സംഭാവന ചെയ്തതായി പ്രഖ്യാപിക്കുന്നുണ്ട്.

Tags:    
News Summary - Rs 2.5 Crore cash, car worth Lakhs: Video Of royal wedding from Meerut goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.