സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് ബോളിവുഡിെൻറ ബിഗ്ബി അമിതാബ് ബച്ചൻ. ഇടക്കിടെ തെൻറ പഴയകാല സിനിമകളിലെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇന്ന് ബച്ചൻ പോസ്റ്റ് ചെയ്തത് 1971ൽ റിലീസ് ചെയ്ത രേഷ്മ ഒൗർ ഷേര എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ലുക് ടെസ്റ്റിേൻറതായിരുന്നു.
തലയിൽ വലിയ തലപ്പാവും ഒപ്പം മാലകളും കമ്മലുകളും അണിഞ്ഞുകൊണ്ടുള്ള ഒരു രാജസ്ഥാനിയുടെ വേഷത്തിലാണ് ബച്ചൻ ചിത്രത്തിലുള്ളത്. ''രേഷ്മ ഒൗർ ഷേര എന്ന ചിത്രത്തിന് വേണ്ടിയുള്ള എെൻറ ലുക്ടെസ്റ്റ്... ശരിക്കും ഞാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു...''- ബച്ചൻ ചിത്രത്തിന് അടിക്കുറിപ്പായി എഴുതി. ബിഗ് ബിയുടെ അപൂർവ്വമായ ചിത്രത്തിന് സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ, ചിലർ ചിത്രം ആഘോഷിക്കുന്നതും പ്രചരിപ്പിക്കുന്നതും മറ്റൊരു കാര്യത്താലാണ്. ബച്ചെൻറ യൗവന കാലത്തെ രൂപം നടൻ സോനു സൂദിനെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് അവർ പറയുന്നത്. 'താങ്കളെ കാണാൻ സോനു സൂദിനെ പോലുണ്ട്...' 'ഒരാൾ കമൻറായി എഴുതി. ഒറ്റനോട്ടത്തിൽ സോനു സൂദ് ആണെന്നേ പറയൂ' എന്നായിരുന്നു മറ്റൊരു കമൻറ്. തന്നെ ബച്ചനുമായി താരതമ്യം ചെയ്ത ഒരു ആരാധകന് സോനു സൂദ് സ്നേഹപൂർവ്വം മറുപടിയും നൽകുകയുണ്ടായി.
'ഇപ്പോഴുള്ള പ്രതിസന്ധിയെല്ലാം മാറി എല്ലാം സാധാരണനിലയിലാകുമ്പോൾ താങ്കൾ ഷൂട്ടിങ്ങിൽ നിന്ന് ഞായറാഴ്ച്ചകളിൽ അവധിയെടുക്കേണ്ടിവരും... ആളുകൾ നിങ്ങളെ തേടി വരും... നിങ്ങളുടെ വീട് എവിടെയാണെന്ന് ചോദിക്കും... സോനു സൂദാണ് അടുത്ത അമിതാഭ്....' ഇങ്ങനെയായിരുന്നു ഒരു ആരാധകെൻറ കമൻറ്. അവരെന്തിനാണ് എെൻറ വീട്ടിലേക്ക് വരുന്നതെന്നും പകരം ഞാൻ അവരുടെ വീടുകളിലേക്ക് പോകുമെന്നുമായിരുന്നു അതിന് സോനു സൂദ് നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.