മുംബൈ: നഗരത്തിൽ കനത്ത മഴയിൽ ഈന്തപ്പനയുടെ താണ്ഡവ നൃത്തം. എല്ലാവരും മഴയുടെ സംഹാരം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോൾ വ്യത്യസ്തമായ ഒരു മഴ ദൃശ്യം പങ്കുവെച്ച് താരമാകുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
'മുംബൈ മഴയെപ്പറ്റി എല്ലാവരും പങ്കുവെച്ചവയിൽ കൂടുതൽ നാടകീയമായ വിഡിയോ ഇതായിരിക്കും. കൊടുങ്കാറ്റിൻെറ നാടകം ആസ്വദിക്കുന്ന ഈന്തപ്പനയുടെ സന്തോഷ താണ്ഡവ നൃത്ത മാണോ. അല്ലെങ്കിൽ പ്രകൃതിയുടെ കോപമോ' -എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്.
നിറയെ വീടുകൾക്ക് നടുവിൽ നിൽക്കുന്ന ഈന്തപ്പന കനത്ത കാറ്റിൽ വട്ടംകറങ്ങുന്നതാണ് വിഡിയോ. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ദൃശ്യം വൈറലായി. പതിനായിരത്തിലധികംപേർ വിഡിയോ കാണുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തു.
Of all the videos that did the rounds yesterday about the rains in Mumbai, this one was the most dramatic. We have to figure out if this palm tree's Tandava was a dance of joy—enjoying the drama of the storm—or nature's dance of anger... pic.twitter.com/MmXh6qPhn5
— anand mahindra (@anandmahindra) August 6, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.