'റോങ് ടേൺ' ചതിച്ചു; 82 കാരി ഡ്രൈവ് ചെയ്ത കാറിന് സംഭവിച്ചത്...!

ഇംഗ്ലണ്ടിലെ ഡീവോൺ എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. 82കാരിയായ സ്ത്രീ തന്റെ പിറന്നാൾ ആഘോഷിക്കാനായി കാറെടുത്ത് പട്ടണത്തിലേക്ക് ഇറങ്ങിയതായിരുന്നു. ബിഗ്ബറിയിലുള്ള പാർക്കിങ് സമുച്ചയത്തിന്റെ ഒന്നാം നിലയിൽ വെച്ച് തെറ്റായ ദിശയിലേക്ക് വളച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ, ഒടുവിൽ തറയിൽ നിന്ന് 20 അടി ഉയരത്തിൽ രണ്ട് കെട്ടിടങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലെത്തി.


പാർക്കിങ് സമുച്ചയത്തിൽ സുരക്ഷയ്ക്കായി സ്ഥാപിച്ച റെയിലിങ്ങുകൾ തകർത്തായിരുന്നു കാർ ഒരു വീടിന്റെ മുകളിലേക്ക് കുതിച്ചത്. 'തങ്ങൾ ചെന്നപ്പോൾ കാർ രണ്ട് കെട്ടിടങ്ങൾക്ക് നടുവിൽ ബാലൻസ് ചെയ്ത് നിൽക്കുകയായിരുന്നുവെന്ന്' ഡീവോൺ, സോമർസെറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. ആർക്കും പരിക്കില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. 


പാസഞ്ചർ സീറ്റിന്റെ വശത്തുള്ള മുൻ ചക്രമൊഴിച്ച് കാറിന്റെ ബാക്കി മൂന്ന് ടയറുകളും വായുവിലാണുള്ളത്.  ഒരു വീടിന്റെ കോർട്ട് യാർഡിന് മുകളിലായി തങ്ങി നിൽക്കുന്ന കാറിന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലാവുകയാണ്. സുരക്ഷാ പ്രവർത്തകർ ഏറെ നേരം പണിപെട്ടാണ് കാർ സുരക്ഷിതമാക്കിയത്.

Tags:    
News Summary - Car hangs 20ft off ground after smashing into railings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.