പേടിഎമ്മും ജീപേയും ഫോൺപേയും സജീവമായതോടെ തട്ടിപ്പുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നേരിട്ടുള്ള പണവിനിമയം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചിലപ്പോൾ നേരിട്ട് കാഷ് തന്നെ കൊടുക്കേണ്ട സംഭവങ്ങളും ഉണ്ടാകാറുണ്ട്. 500 രൂപയുടെ വ്യാജനോട്ട് തന്ന് രോഗി തന്നെ പറ്റിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഡോക്ടർ.
രസകരമായ ഒരു സംഭവം എന്ന നിലക്കാണ് അദ്ദേഹം ഇതുസംബന്ധിച്ച കുറിപ്പ് പുതിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം ആയ ത്രെഡ്സിൽ പങ്കുവെച്ചത്. ഹെൽത്ത് കണ്ടന്റ് ക്രിയേറ്ററും കൂടിയാണ് ഓർത്തോ പീഡിക് സർജനായ ഡോ. മാനവ് അറോറ.
''അടുത്തിടെ കൺസൾട്ടേഷൻ ഫീസ് ആയി ഒരു രോഗി നൽകിയത് 500 രൂപയുടെ ഈ വ്യാജ നോട്ട് ആണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായതുകൊണ്ട് എന്റെ റിസപ്ഷനിസ്റ്റും നോട്ട് കാര്യമായി പരിശോധിച്ചില്ല. നോട്ടിന്റെ നീളം കണ്ടപ്പോഴാണ് ഞാൻ തന്നെ നോക്കിയത്. ഒരുപക്ഷേ രോഗിയും ഇതിനെ കുറിച്ച് ബോധവാനായിരിക്കില്ല. അദ്ദേഹത്തെ ആരെങ്കിലും പറ്റിച്ചതായിരിക്കും.രസകരമായ ഓർമ എന്ന നിലക്കാണ് ഈ നോട്ട് സൂക്ഷിച്ചുവെക്കുന്നത്.''-ഡോക്ടർ ത്രെഡ്സിൽ കുറിച്ചു.
സ്കൂൾ പ്രോജക്ടിന് മാത്രമേ ഉപകരിക്കൂ എന്ന് എഴുതിയ നോട്ടിന്റെ ചിത്രവും ഡോക്ടർ പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.