ഭോപ്പാല്‍: 'ദൈവഭയമുള്ള'ഒരു കള്ളന്റെ വിഡിയോ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോഷണത്തിനെത്തിയ കള്ളന്‍ ആദ്യം പ്രതിഷ്ഠയെ തൊഴുതു വണങ്ങിയ ശേഷം ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് കവർച്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഷർട്ടിടാത്ത ഒരാൾ മുഖം മറച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു ജോടി പാന്റ് മാത്രമാണ് ഇയാൾ ധരിച്ചിരിക്കുന്നത്. ആദ്യം ഇയാൾ ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുന്നു. ഇതിനുശേഷം, ഭണ്ഡാരപ്പെട്ടികളെല്ലാം അയാൾ ഓരോന്നായി എടുക്കുന്നു. ഇതുകൂടാതെ, ക്ഷേത്രത്തിലെ രണ്ട് വലിയ മണികളും ദേവിക്ക് വഴിപാടായി സമർപ്പിച്ച ചില വസ്തുക്കളും ഇയാൾ മോഷ്ടിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഓഗസ്റ്റ് അഞ്ചിനാണ് മധ്യപ്രദേശിലെ ജബല്‍പുരില്‍ മോഷണം നടന്നത്.
#Watch - Thief prays with folded hands in front of goddess before stealing temple's donation box.#thief #goddess #Lakshmi #Sukha #Jabalpur #donationbox #temple #hindu #news #jabalpur #India #News #Viral #ViralVideo #madhyapradesh pic.twitter.com/X3YzsmSnAQ
— Free Press Journal (@fpjindia) August 10, 2022
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ കള്ളനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മോഷണത്തിന് ശേഷം കള്ളന്‍ ഡാന്‍സ് കളിക്കുന്ന ദൃശ്യങ്ങള്‍ ഈ വര്‍ഷം ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.