115 അടി ഉയരമുള്ള തിരമാലയിലൂടെ സവാരി- വൈറലായി വീഡിയോ

അതിശയിപ്പിക്കുന്നതും കൗതുകകരവുമായ വീഡിയോകളിലൂടെ കാഴ്ച്ചക്കാരെ വിസ്മയിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയ എന്നും മുന്നിൽ തന്നെയാണ്. വലിയ തിരമാലയെ നേരിടുന്ന സർഫറായ ജർമൻ യുവാവിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളെയാകെ ത്രസിപ്പിച്ചിരിക്കുന്നത്. മുൻപ് പ്രചരിച്ചിരുന്ന വീഡിയോയാണ് ട്വിറ്ററിൽ ഇപ്പോഴും വൈറലായി തുടരുന്നത്. 

ജർമ്മനിയിലെ ന്യൂറംബർഗിൽ നിന്നുള്ള സെബാസ്റ്റ്യൻ സ്റ്റ്യൂഡ്‌നർ ആണ് 115 അടി ഉയരമുള്ള തിരമാലയ്‌ക്കൊപ്പം സർഫിംഗ് നടത്തി കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുന്നത്. 2018ലാണ് വീഡിയോ ചിത്രീകരിച്ചത്. പോർച്ചുഗലിലെ നസാരെയിലെ പ്രയ ഡി നോർട്ടെയിൽ നടന്ന വേൾഡ് സർഫ് ലീഗിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.

ഇതിനോടകം 3.8 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അത്ഭുതകരമായ ഈ വീഡിയോക്ക് പിന്നാലെ രസകരമായ നിരവധി കമന്‍റുകളാണ് എത്തുന്നത്. പോക്കിമോൻ എന്ന കാർട്ടൂണിലെ ഭാഗമാണ് ഓർമ വരുന്നത് എന്നാണ് മീം പങ്കുവച്ചുകൊണ്ട് കാഴ്ച്ചക്കാരിൽ ഒരാളുടെ അഭിപ്രായം. 


Tags:    
News Summary - german man surfing over 115 feet waves went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.