മൃഗശാലയിലെ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള രസകരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാം. അത്തരത്തിൽ ഒരു പുള്ളിപ്പുലിയും കുട്ടിയും തമ്മിലുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. പെൺകുട്ടിയുടെ കൈയിലെ പാവ ഉയർത്തുേമ്പാൾ പുള്ളിപുലി പ്രതികരിക്കുന്നതാണ് വിഡിയോ.
ഫിലാഡൽഫിയയിലെ ഒരു മൃഗശാലയിൽ നിന്നുള്ളതാണ് വിഡിയോ. ഒരു ഗ്ലാസിന് അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന പുലിയും കുട്ടിയും തമ്മിലുള്ള ആക്ഷനാണ് വിഡിയോയിൽ. പെൺകുട്ടിയുടെ കൈയിൽ ഒരു പൂച്ചക്കുട്ടിയുടെ പാവ കാണാം. അത് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുേമ്പാൾ പുലിയുടെ പ്രതികരണമാണ് ആളുകളെ ചിരിപ്പിക്കുന്നത്. ഫിലാഡൽഫിയ സൂ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കം നിരവധി പേരാണ് വിവിധ പ്രതികരണങ്ങളുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.