ഐസ് ഏജ് സിനിമകളുടെയെല്ലാം തുടക്കത്തിൽ അക്രോൺ (ഓക് മരത്തിന്റെ കായ്) തിന്നാനായി ബുദ്ധിമുട്ടുന്ന സക്രാറ്റ് എന്ന അണ്ണാനെ കാണിക്കാറുണ്ട്. മണ്ടത്തരങ്ങളിലൂടെ കൈയ്യിൽ നിന്ന് വഴുതി പോകുന്ന അക്രോൺ തിന്നാനായി കഷ്ടപ്പെടുന്ന സക്രാറ്റിന്‍റെ സീനുകളെല്ലാം ആരിലും ചിരിയുണർത്തുന്നതാണ്.
നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം അക്രോൺ തിന്നുന്ന സക്രാറ്റിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സക്രാറ്റിനൊരു യാത്രായപ്പ് നൽകുക എന്ന ഉദ്ദേശത്തോടെ ആനിമേഷൻ കമ്പനിയായ ബ്ലൂ സ്കൈ സ്റ്റുഡിയോയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരി കാരണം 2021 ലാണ് ഈ ഡിസ്നി സ്റ്റുഡിയോ പ്രവർത്തനമവസാനിപ്പിക്കുന്നത്.
വിഡിയോടൊപ്പമുള്ള ഔദ്യോഗിക പ്രസ്താവനയിൽ 34 വർഷത്തെ നീണ്ട യാത്രയിൽ തങ്ങളെ പിന്തുണച്ചതിന് എല്ലാവരോടും സ്റ്റുഡിയോ പ്രവർത്തകർ നന്ദി പറഞ്ഞു. വിഡിയോയിലൂടെ കുട്ടിക്കാലത്തിന്‍റെ ഗൃഹാതുര ഓർമ്മകളിലേക്ക് വീണ്ടും എത്തപ്പെട്ടതായി നെറ്റിസൺസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.