'മോഷ്ടിച്ചാൽ കുറ്റബോധമാ സാറെ.'; ചിരിപടർത്തി 'നിഷ്‍കളങ്ക'നായ കള്ളന്റെ കുമ്പസാരം -വിഡിയോ

റായ്പുർ: ഒരു കള്ളന്റെ കുമ്പസാരമാണ് ഇപ്പോൾ സോഷ്യൽമീഡിയിയൽ വൈറലായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലുടെയാണ് ഈ മോഷ്ടാവിന്റെ ധർമ്മസങ്കടങ്ങൾ വെളിപ്പെട്ടത്. ഛത്തീസ്ഗഡിലെ ദുർഗ് പൊലീസ് സ്റ്റേഷനിലെ സൂപ്രണ്ട് ഡോ. അഭിഷേക് പല്ലവയും കള്ളനും തമ്മിലുള്ള സംസാരമാണ് വിഡിയോയിലുള്ളത്.

'മോഷ്ടിച്ച ശേഷം നിനക്ക് എന്താണ് തോന്നുന്നത്? എന്നാണ് ഉദ്യോഗസ്ഥൻ കള്ളനോട് ചോദിക്കുന്നത്. 'കുറ്റബോധം തോന്നും സാറെ..'എന്നാണ് ഉത്തരം. അപ്പോൾ നീ ആ പണം എന്ത് ചെയ്യും. ഞാനത് പാവങ്ങൾക്ക് വിതരണം ചെയ്യും സാറെ..' ഇതാണ് ഇരുവരും തമ്മിലുള്ള വിഡിയോയിലെ സംഭാഷണം. പൊലീസും കള്ളനും തമ്മിലുള്ള ഈ ചോദ്യം ചെയ്യൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കള്ളന്റെ മറുപടികൾ കേട്ട് ചിരിച്ചു പോവുകയാണ് ഉദ്യോഗസ്ഥർ. മോഷ്ടിച്ചു കഴിഞ്ഞാൽ തനിക്ക് കുറ്റബോധം തോന്നുമെന്നും കാരണം മോഷണം തെറ്റാണെന്ന് അറിയാമെന്നും കള്ളൻ പറയുന്നു. പതിനായിരം രൂപയാണ് അവസാനം മോഷ്ടിച്ചത്. ഈ പണം താൻ പാവങ്ങൾക്ക് നൽകി. അവർക്ക് വസ്ത്രങ്ങൾ അടക്കം വാങ്ങി നൽകിയെന്നും ഇയാൾ പറയുന്നു. ഈ മറുപടികൾ കേട്ട് ഉദ്യോഗസ്ഥർ അടക്കം പൊട്ടിച്ചിരിക്കുകയാണ്.

Tags:    
News Summary - 'If i steal, feel guilty, sir.'; Confession of the 'innocent' thief - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.