"റോഡിൽ അഭ്യാസങ്ങൾ നിയന്ത്രിക്കുന്നില്ലെങ്കിൽ ആറടി മണ്ണിൽ വിശ്രമിക്കാന്‍ തയാറാവുക" ; ഐ.പി.എസ് ഓഫിസറുടെ ട്വീറ്റ് വൈറൽ

ചെന്നൈ: വർഷങ്ങളായി വർധിച്ചുവരുന്ന റോഡപകടങ്ങൾ നമ്മുടെ അശ്രദ്ധയെയും റോഡ് നിയമങ്ങളെക്കുറിച്ചുള്ള അവബോധക്കുറവിനെയുമാണ് വെളിപ്പെടുത്തുന്നത്. ഈ വിഷയത്തിൽ ചെങ്കൽപട്ട് പോലീസ് സൂപ്രണ്ടായ സുഗുണ സിങ് ഐ.പി.എസിന്റെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. അശ്രദ്ധമായി റോഡുകളിൽ വാഹനമോടിക്കുന്നതും സ്റ്റണ്ടുകൾ കാണിക്കുന്നതുമായുള്ള സാഹസികപ്രകടനങ്ങളെക്കുറിച്ചാണ് അദ്ദേഹം ട്വീറ്റിൽ സൂചിപ്പിക്കുന്നത്.

''ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈക്കുകൾ ലഭിക്കാൻ നിങ്ങൾ റോഡിൽ സർക്കസ് കാണിക്കരുത്, നാലടി റോഡിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കിൽ ആറടി മണ്ണിൽ വിശ്രമിക്കാന്‍ തയാറാവുക'' - സുഗുണ സിങ് ട്വീറ്റ് ചെയ്തു

ട്വീറ്റിനോടൊപ്പം ഒരു ബൈക്ക് യാത്രികൻ റോഡിൽ സിഗ്സാഗ് മൂവ് ചെയ്യുന്നതും, പിന്നീട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുന്നതുമായ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - IPS officer Suguna Singh's tweet over rash driving goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.