'പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍' എന്ന ചിത്രത്തിലെ ജാക്ക് സ്പാരോ എന്ന ഇതിഹാസ കഥാപാത്രത്തിന് നിരവധി ആരാധകരാണുള്ളത്. കരീബിയന്‍ കടല്‍ക്കൊള്ളക്കാരനായ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി ജോണി ഡെപ്പ് തന്നെ വീണ്ടുമെത്തുമെന്ന റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു. എന്നാൽ പാവങ്ങളുടെ ജോണിഡപ്പാണ് സമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. ജാക്ക് സ്പാരോയുടെ വേഷത്തിൽ തെരുവിൽ ഭിക്ഷ യാചിക്കുന്ന യുവാവിന്‍റെ വിഡിയോ ആണ് സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്.
കടൽക്കൊള്ളക്കാരൻ ജാക്ക് സ്പാരോയുടെ വേഷം ധരിച്ച യുവാവ് കളിത്തോക്ക് എടുത്ത് കാറിനടുത്തേക്ക് നടക്കുകയും കാറിനുള്ളിലേക്ക് തന്‍റെ തൊപ്പി നീട്ടുകയും ചെയ്യുന്നു. പണം ശേഖരിച്ച ശേഷം, യാചകൻ ജാക്ക് സ്പാരോയെ പോലെ ഒരു പുഞ്ചിരി നൽകി നടന്നു പോകുന്നതും വിഡിയോയിൽ കാണാം.
രണ്ടുമാസങ്ങൾക്ക് മുൻപാണ് കരീബിയൻ കഥാപാത്രത്തെ അനുകരിക്കുന്ന യാചകന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാൽ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഈ വിഡിയോ വീണ്ടും വൈറലാവുകയാണ്. യുവാവിന്‍റെ അനുകരണത്തെ പ്രശംസിച്ച് നിരവധിപേരാണ് കമന്‍റുകളുമായി എത്തിയത്.
എന്നാൽ എവിടെനിന്നാണ് വിഡിയോ ചിത്രീകരിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഇതിനകം എട്ടു ദശലക്ഷം പേർ വിഡിയോ കണ്ടുകഴിഞ്ഞു. മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡ് ഗാര്‍ഹിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിനിമയുടെ നിര്‍മാതാക്കളായ ഡിസ്നി ജോണി ഡെപ്പിനെ ഒഴിവാക്കിയിരുന്നു. എന്നാൽ, കോടതി വിധി ഡെപ്പിനനുകൂലമായതോടെ ഡിസ്നി വീണ്ടും ഡെപ്പിനെ സമീപിച്ചു എന്നും കരാർ പുതുക്കി എന്നുമാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.