നമുക്കൊരു പ്രയാസമുണ്ടായാൽ ആരാകും ആദ്യം സഹായത്തിനെത്തുക?. പലപ്പോഴും പ്രതിസന്ധി കാലത്ത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാകും കൂട്ടിനുണ്ടാവുക. മൃഗങ്ങൾക്കും ഇത് ബാധകമാണെന്ന് തെളിയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
പെരുമ്പാമ്പിന്റെ പിടിയില്‍ വീണാല്‍ രക്ഷയില്ലെന്നാണ് പൊതുവെ പറയാറ്. അടുത്തിടെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ വളര്‍ത്തുനായയെ കുട്ടികള്‍ ചേര്‍ന്ന് വലിയ പരിശ്രമത്തിലൂടെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ കംഗാരുവിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കംഗാരുവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
വന്യജീവികളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന വൈല്‍ഡ് ലൈഫ് അനിമല്‍ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഇക്കഴിഞ്ഞ ജൂലൈ 15ന് പങ്കിട്ട ക്ലിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ കംഗാരു ജീവനുവേണ്ടി പിടഞ്ഞപ്പോഴാണ് മറ്റൊരു കംഗാരു സഹായത്തിനെത്തിയത്.
ഈ കംഗാരു പാമ്പിനെ പലതവണ കുത്തുന്നതും തന്റെ സുഹൃത്തിന്റെ മേലുള്ള പിടി എങ്ങനെയെങ്കിലും അഴിക്കാൻ പാമ്പിനെ കടിക്കുന്നതും കാണാം. എന്നാല്‍, ഇരയെ അകത്താക്കാതെ വിടില്ല എന്ന മട്ടില്‍ വരിഞ്ഞുമുറുക്കിയ നിലയിലാണ് പെരുമ്പാമ്പ്. പോസ്റ്റിന് ആയിരക്കണക്കിന് വ്യൂസും 1,500-ലധികം ലൈക്കുകളും ലഭിച്ചു. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണങ്ങളാണ് കമന്റ് ബോക്സിലും നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.