'രാജിവെക്കൂ മോദി' പോസ്റ്റുകൾ തടഞ്ഞ സുക്കർബർഗിന്​ പൊങ്കാല; മോദിക്കൊപ്പമുള്ള പഴയ പോസ്റ്റ്​ കുത്തിപ്പൊക്കി മലയാളികൾ

രാജ്യത്ത്​ കോവിഡ്​ മഹാമാരിയെ പിടിച്ചുകെട്ടാനാകാതെയും രോഗികൾക്ക്​ ഒാക്​സിജനും മറ്റ്​ സൗകര്യങ്ങളും ഒരുക്കി നൽകാൻ കഴിയാതെയും മുഖം നഷ്​ടമായ മോദി സർക്കാരിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ്​ ഉയരുന്നത്​. ട്രോളുകളിലൂടെയും പോസ്റ്റുകളിലൂടെയും ആളുകൾ പ്രതിഷേധങ്ങൾ അറിയിക്കുന്നുണ്ട്​. അതിനിടെ ട്വിറ്ററിലും ഫേസ്​ബുക്കിലും രാജിവെക്കൂ മോദി (#ResignModi) എന്ന ഹാഷ്​ടാഗ്​ ഏറെ ദിവസങ്ങളായി ട്രെൻഡിങ്ങിൽ കയറിയിരുന്നു.

എന്നാൽ, #ResignModi എന്ന ഹാഷ്​ടാഗുകളുമായി വരുന്ന പോസ്റ്റുകളെല്ലാം തന്നെ ​ഫേസ്​ബുക്ക്​ തടഞ്ഞുവെച്ചു. ശ്രദ്ധയിൽ പെട്ടതോടെ അതിനെതിരെ നെറ്റിസൺസ്​ പ്രതിഷേധം രേഖപ്പെടുത്താൻ തുടങ്ങി. പിന്നാലെ മണിക്കൂറുകൾക്കകം ഫേസ്​ബുക്ക്​ തീരുമാനം പിൻവലിക്കുകയും ചെയ്​തു. ഹാഷ്‌ടാഗ് അബദ്ധവശാൽ തടഞ്ഞതാണെന്നും സർക്കാറി​െൻറ നിർദേശപ്രകാരം അല്ലെന്നുമാണ്​ ഫേസ്​ബുക്കി​െൻറ വിശദീകരണം.

എന്നാൽ, സർക്കാർ ആവശ്യപ്രകാരമാണ്​ ഫേസ്​ബുക്ക്​ പോസ്​റ്റുകൾ തടഞ്ഞതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്​​ നെറ്റിസൺസ്. മലയാളികൾ പതിവുപോലെ സുക്കർബർഗിനെ അദ്ദേഹത്തി​െൻറ പേജിൽ പോയി പൊങ്കാലയിടാനും തുടങ്ങി. മോദി ഫേസ്​ബുക്ക്​ സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങൾ 2015ൽ സുക്കർബർഗ്​ ത​െൻറ പേജിൽ പോസ്റ്റ്​ ചെയ്​തിരുന്നു. അത്​ തേടിക്കണ്ടുപിടിച്ച ചില വിരുതൻമാർ അതിന്​ താഴെ #ResignModi വിഷയം ഉന്നയിച്ച്​ കമൻറുകൾ ഇടാൻ തുടങ്ങി. സുക്കർബർഗ്​ മോദിയുടെ അടുത്ത്​ ഇരിക്കുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും മാതാപിതാക്കളെ പരിചയപ്പെടുത്തുന്നതുമായ ചിത്രങ്ങളുള്ള പഴയ പോസ്റ്റ് ​കുത്തിപ്പൊക്കിയതോടെ മറ്റുള്ള മലയാളികളും അതേറ്റെടുത്തു.

പിന്നെ കമൻറുകളുടെ പൂരമായിരുന്നു. രക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയും മോദിയെയും ഫേസ്​ബുക്ക്​ തലവനെയും ട്രോളിയുമുള്ള രസകരമായ കമൻറുകളാൽ നിറയുകയാണ്​ പോസ്റ്റ്​. നിലവിൽ രണ്ടര ലക്ഷത്തോളം കമൻറുകളും 9.18 ലക്ഷം ലൈക്കുകളും 34000 ഷെയറുകളുമുള്ള പോസ്റ്റ്​ ഇപ്പോൾ വൈറലാണ്​.






Here are some of my favorite moments from Prime Minister Narendra Modi's visit today.

Posted by Mark Zuckerberg on Sunday, 27 September 2015

Tags:    
News Summary - malayalis attacked mark zuckerberg in facebook over resign modi controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.