ഇൻറർനെറ്റിൽ സ്ഥിരമായി മൃഗങ്ങളുടെയും ഉരഗങ്ങളുടെയുമെല്ലാം വിഡിയോകൾ കാണുന്നവർക്ക് ഒരുപക്ഷേ പരിചിതമായിരിക്കും ജോ ബ്രൂവറിനെ. പാമ്പുകളുടെയും മുതലകളുടെയുമെല്ലാം വിഡിയോകളാണ് ജോ ബ്രൂവറിെൻറ ഇൻസ്റ്റ അക്കൗണ്ട് നിറയെ. മൃഗശാല ജീവനക്കാരനായ ജോ അടുത്തിടെ പങ്കുവെച്ച ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇേപ്പാൾ വൈറൽ.
വലിയ ഒരു പാമ്പിനെ തോളിേലറ്റി ജോ നടന്നുപോകുന്നതാണ് വിഡിയോ. മൃഗശാലയിലെ ഒരു മുറിയിൽനിന്ന് മറ്റൊരു മുറിയിലേക്ക് നടന്നുപോകുന്നതാണ് ദൃശ്യം.
22 അടി നീളമുള്ള മഞ്ഞയും വെളുപ്പും കലർന്ന നിറമുള്ള പെരുമ്പാമ്പിനെയാണ് ജോ തോളിലേറ്റിയിരിക്കുന്നത്്. 114 കിേലായോളം തൂക്കം വരും ഇതിന്. '22 അടി നീളമുള്ള , 114 കിലോ തൂക്കമുള്ള പാമ്പിനെ മാറ്റാൻ ആരും സഹായിക്കാനില്ല. അപ്പോൾ നിങ്ങൾക്ക് പഴയ രീതി തുടേരണ്ടിവരും' -എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ.
ആഗസ്റ്റ് അഞ്ചിന് ജോ പോസ്റ്റ് ചെയ്ത വിഡിയോ 7.1 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. വിഡിയോക്ക് കീഴിയിൽ പ്രതികരണങ്ങളുമായി നെറ്റിസൺസ് എത്തുകയും ചെയ്തു. ചിലർ സുരക്ഷ പ്രശ്നം ഉന്നയിച്ചപ്പോൾ കുട്ടിയെ പോലെ പാമ്പിനെ എടുത്തുകൊണ്ടുപോകുന്നുവെന്നായിരുന്നു ചിലരുടെ കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.