ഒമ്പതാംനിലയിൽനിന്ന്​ കൈവിട്ട്​ യുവതി താ​േഴക്ക്​; അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബഹുനില കെട്ടിടത്തിന്‍റെ ഒമ്പതാം നിലയുടെ മുകളിൽനിന്ന്​ യുവതി താ​േഴക്ക്​ വീഴുന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ പുറത്ത്​. യുവതിയെ രക്ഷിക്കാനായി സമീപത്തുണ്ടായിരുന്നയാൾ​ ശ്രമിക്കുന്നുണ്ടെങ്കിലും കൈവിട്ട്​ താഴേക്കുവീഴുകയായിരുന്നു.

ഫ്ലാറ്റിന്‍റെ ഒമ്പതാംനിലയുടെ ബാൽക്കണിയിൽനിന്ന്​ യുവതിയും യുവതിക്കൊപ്പമുണ്ടായിരുന്നയാളും തമ്മിൽ വാക്കേറ്റമുണ്ടായതായി സാക്ഷികൾ പറയുന്നു. വാക്കേറ്റം കനത്തതോടെ യുവതി കെട്ടിടത്തിന്​ മുകളിൽനിന്ന്​ താഴേക്ക്​ ചാടാൻ ശ്രമിക്കുകയായിരുന്നു.

യുവതിയുടെ പെട്ടന്നുള്ള നീക്കത്തിൽ ഇയാൾ​ പകച്ചുപോയെങ്കിലും യുവതിയുടെ കൈയിൽ പിടിത്തം കിട്ടി​യതോടെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മൂന്നുമിനിറ്റോളം യുവതിയുടെ കൈയിൽപിടിച്ച്​ ഇയാൾ​ നിന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റുള്ളവർ താഴെ കിടക്കയും മറ്റും നിരത്തിയിരുന്നു. പിന്നീട്​ യുവതി പിടിവിട്ട്​ ത​ാഴേക്ക്​ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു. യുവതിക്കൊപ്പമുണ്ടായിരുന്നയാളെ ചോദ്യം ചെയ്യുകയും ചെയ്​തു. യുവതിക്ക്​ ബോധം തെളിഞ്ഞാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകുവെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Man Holds On To Woman Hanging From Balcony She Falls Survives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.