111 ടീഷർട്ടുകൾ ധരിച്ച് മാരത്തൺ നടത്തി യുവാവ്, വൈറലായി ഗിന്നസ് റെക്കോർഡ് വിഡിയോ

വാഷിങ്ടൺ: നിരന്തരം റെക്കോർഡുകൾ ഭേദിക്കുന്ന ഡേവിഡ് റഷ് തന്‍റെ പുതിയ ഗിന്നസ് റെക്കോർഡ് ദൗത്യത്തിലൂടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും താരമായി. ഹാഫ് മാരത്തണിൽ 111 ടീഷർട്ടുകൾ ധരിച്ച് പ​ങ്കെടുത്താണ് ഇപ്രാവശ്യം റഷ് ശ്രദ്ധ നേടിയത്. രണ്ട് മണിക്കൂർ 47 മിനിറ്റിനുള്ളിൽ അദ്ദേഹം മാരത്തൺ പൂർത്തിയാക്കുന്ന വിഡിയോക്ക് വലിയ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

മാരത്തണിന് മുന്‍പും ശേഷവും റഷിനെ 111 ടീഷർട്ടുകൾ അണിയിക്കുന്നതിന്‍റെയും അഴിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ വിഡിയോയിൽ കാണിക്കുന്നുണ്ട്. ടീ ഷർട്ടുകൾ അണിയിക്കാന്‍ തന്റെ സപ്പോർട്ട് ടീമിന് ഏകദേശം 25 മിനിറ്റ് വേണ്ടി വന്നതായി റഷ് പറഞ്ഞു. ഓട്ടത്തിനിടെ കൈകളുടെ രക്തചംക്രമണം നഷ്‌ടപ്പെട്ടതായും രണ്ട് മണിക്കൂറുകൾക്ക് ശേഷം കൈകൾ ഇരട്ടി വലുപ്പത്തിൽ വീർത്തതായും അദ്ദേഹം പറഞ്ഞു. ദാത്യം പൂർത്തികരിക്കാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

ഡേവിഡ് റഷിന്‍റെ പേരിൽ നിലവിൽ 200ൽ അധികം ഗിന്നസ് വേൾഡ് റെക്കോർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Man runs half-marathon wearing 111 t-shirts; completes event in 2 hours, 47 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.