വാഷിങ്ടൺ: കാറിലോ ബൈക്കിലോ യാത്ര ചെയ്യുേമ്പാൾ വന്യമൃഗങ്ങൾ ആക്രമിക്കുന്നത് പതിവാണ്. എന്നാൽ കാറിൽ ഒരു വന്യമൃഗം അകപ്പെട്ടാലോ. അതും ഒരു കരടി. ടെന്നസിയിലെ ഗാറ്റ്ലിൻബർഗിലെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
പുറത്ത് നിർത്തിയിട്ടിരിക്കുന്ന ഒരു കാറിൽ ഭീമൻ കരടി കുടുങ്ങിയതാണ് വിഡിയോ. കാറിനകത്ത് അകപ്പെട്ട കരടിക്ക് ഡോർ തുറക്കാതെ പുറത്തുകടക്കാനും കഴിയില്ല. കാറിന്‍റെ ഉടമയായ ജോസഫ് ഡീലും സുഹൃത്തുക്കളും കരടിയെ കാറിൽനിന്ന് പുറത്തിറക്കാനുള്ള പല വഴികളും അന്വേഷിച്ചു. എന്നാൽ എല്ലാം പരാജയപ്പെട്ടതോടെ ഡോർ തുറന്ന് കരടിയെ ഇറക്കിവിടാനായിരുന്നു ശ്രമം.
കാർ ആരു തുറക്കുമെന്ന ചോദ്യത്തിൽ ഉത്തരം കാറിന്‍റെ ഉടമയായ ജോസഫ് ഡീലിലുമെത്തി. ഡീൽ കാർ തുറക്കുേമ്പാൾ സുഹൃത്തുക്കൾ കരടിയെ ഒാടിക്കാനായി ശബ്ദമുണ്ടാക്കും. കരടി ആക്രമിക്കുമോ എന്ന ഭയം ഉണ്ടെങ്കിലും ധൈര്യത്തോടെ ദൗത്യം പൂർത്തിയാക്കാനായി ഇവരുടെ പരിശ്രമം.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സുഹൃത്തുക്കളിൽ ഒരാൾ വിഡിയോയിൽ പകർത്തുകയും ചെയ്തു. ഡീൽ കാർ തുറക്കുന്നതും കരടി കാറിൽനിന്ന് പുറത്തിറങ്ങുന്നതും വിഡിയോയിൽ കാണാം. സുഹൃത്തുക്കൾ കൈയടിക്കുകയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതോടെ കരടി ഓടിേപ്പാകുന്നതും വിഡിയോയിലുണ്ട്. കരടി ആക്രമിക്കാത്തതിന്‍റെ ആശ്വാസം പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രത്യക്ഷപ്പെട്ടത്. കാറിന് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ടിക്ടോകിൽ പങ്കുവെച്ച വിഡിയോ നിരവധിപേർ ഇതിനോടകം കണ്ടു.
കരടികൾക്ക് പേരുകേട്ട സ്ഥലമാണ് ടെന്നസിയിലെ ഗാറ്റ്ലിൻബർഗ്. വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ കരടികൾക്കായി പ്രത്യേക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. കരടി ആക്രമിക്കാനെത്തുകയാണെങ്കിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഓടിക്കുക മാത്രം ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.