അങ്ങ് അന്‍റാർട്ടിക്കയിലുമുണ്ട് ഓണാഘോഷം; വൈറലായി വിഡിയോ

ലോകത്തെവിടെയായാലും ഓണം ആഘോഷിക്കുന്നവരാണ് മലയാളികൾ. അന്യനാടുകളിലെ ഓണാഘോഷത്തിന്‍റെ കൗതുകങ്ങളും വിശേഷങ്ങളും പലപ്പോഴും വാർത്തകളിൽ നിറയാറുമുണ്ട്. എന്നാൽ, ഭൂമിയിലെ തണുത്തുറഞ്ഞ വൻകരയായ അന്‍റാർട്ടിക്കയിൽ നടന്ന വ്യത്യസ്തമായൊരു ഓണാഘോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

അഞ്ചുപേർ ചേർന്ന് കൊടുംതണുപ്പിൽ മൂർച്ചയേറിയ ഉപകരണമായ ബോഡ്കിനും ചുറ്റികയും ഉപയോഗിച്ച് മഞ്ഞുപാളിയിൽ പൂക്കളം വരക്കുന്നത് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം. 'ഇന്ത്യക്കാരെ ഓണം ആഘോഷിക്കുന്നതിൽ നിന്നും ആർക്കും തടയാനാവില്ല. അത് അന്‍റാർട്ടിക്കയിലായാൽ പോലും. അത്യുഗ്രൻ' - വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

Full View

വിഡിയോ വൈറലായതോടെ വ്യത്യസ്തമായ ഓണാഘോഷത്തെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. ഇന്ത്യയുടെ 41-ാമത് പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി അന്‍റാർട്ടിക്കയിലെത്തിയ 22 അംഗ സംഘത്തിലെ അഞ്ച് മലയാളികൾ ചേർന്നാണ് മഞ്ഞുപാളിയിൽ പൂക്കളം തീർത്തതെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Onam celebrations in Antarctica; viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.