ഒറിഗോൺ (യു.എസ്): സ്വന്തം വളർത്തു പൂച്ച അയൽക്കാരുടെയും മറ്റും സാധനങ്ങൾ വീട്ടിലേക്ക് എടുത്ത് കൊണ്ടുവരാൻ തുടങ്ങിയതോടെ ഒരു ബോർഡ് സ്ഥാപിച്ചിതായിരുന്നു ഒറിഗോൺ സ്വദേശിയായ കേറ്റ് ഫെൽമെറ്റ്. എന്നാൽ ഈ 'അപായ സൂചന'ബോർഡ് വീടും നാടും കടന്ന് വൈറലായി മാറിയതോടെ കൊച്ചു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് എസ്മിയെന്ന പൂച്ചക്കുട്ടി.
കുറച്ച് കൈയ്യുറകൾ ഒരു കയറിൽ തൂക്കിയിട്ടശേഷം 'എെൻറ പൂച്ചയൊരു കള്ളിയാണ്. ഇതിൽ നിങ്ങളുടെ എന്തെങ്കിലും ഉണ്ടെങ്കിൽ എടുക്കാം ' എന്നാണ് കേറ്റ് ഫെൽമെറ്റ് എഴുതിയത്.
അയൽക്കാർക്ക് എസ്മിയുടെ സ്വഭാവം മനസിലാക്കാൻ വേണ്ടിയായിരുന്നു അവർ അങ്ങനെ ചെയ്തത്. എന്നാൽ സംഗതി വൈറലായതോടെ ആളുകൾ വന്ന് ഫോട്ടോയെടുക്കാൻ തുടങ്ങിയതായി അവർ പറഞ്ഞു.
സുരക്ഷിതമായ സ്ഥലത്തേക്ക് ചില സാധനങ്ങൾ മാറ്റുന്നതോ, തെൻറ യജമാനന് സമ്മാനമായി വല്ലതും കരുതുന്നതായോ ഇതിനെ വ്യാഖ്യാനിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.ബോർഡ് വെച്ചതോടെ നിരവധിയാളുകൾക്ക് തങ്ങളുടെ നഷ്ടപ്പെട്ടുപോയ സാധനങ്ങൾ തിരിച്ചുകിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.