കുട്ടികൾക്ക് നല്ലൊരു പേരിടുകയെന്നത് മാതാപിതാക്കളെ എപ്പോഴും കുഴപ്പിക്കുന്ന പ്രശ്നമാണ്. ജീവിത കാലം മുഴുവന്‍ ഒരു വ്യക്തിയുടെ പ്രധാന സ്വത്വമായി മാറുന്ന പേരുകൾ ആകർഷകവും വേറിട്ടതും ആകണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഇത്തരത്തിൽ കൂട്ടികൾക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുന്ന ഒരു സ്ഥാപനത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു യുവതിയുടെ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ടെയ്‌ലർ എ ഹംഫ്രിയെന്ന ന്യുയോർക്കുകാരി ഒരു പ്രഫഷനൽ ബേബി നെയിമറെന്ന നിലയിൽ തന്‍റെ കരിയറിനെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
'വാട്ട്‌സ് ഇൻ എ ബേബി നെയിം' എന്ന സ്ഥാപനത്തിന്‍റെ ഉടമയായ ഇവർ, ഒരു പേരിന് 1.14 ലക്ഷം രൂപ മുതലാണ് ഈടാക്കുന്നത്. ഏഴു ലക്ഷം രൂപ വരെ ലഭിക്കും. 2015ലാണ് സൗജന്യമായി പേര് നിർദേശിക്കുന്ന ബിസിനസ്സ് സംരംഭത്തിന് ടെയ്‍ലർ തുടക്കമിടുന്നത്. പിന്നീട് ഇതിന്‍റെ വിപണിസാധ്യതകൾ മനസ്സിലാക്കിയ ടെയ്‍ലർ 2018 മുതൽ ഇതിനായി ഒരു സ്ഥാപനം ആരംഭിച്ചു. മാതാപിതാക്കളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാവുന്ന തരത്തിൽ ഒരു ചോദ്യാവലി നൽകുകയും പിന്നീട് അതിന്‍റെ ഉത്തരങ്ങൾ അടിസ്ഥാനമാക്കിയുമാണ് സ്ഥാപനം കൂട്ടികൾക്കുള്ള നെയിം ലിസ്റ്റുകൾ നൽകുന്നത്. 2020ൽ മാത്രം നൂറിലധികം കുട്ടികൾക്കാണ് ഇവർ പേര് നൽകിയത്.
ഇത് വളരെ അർപണബോധത്തോടെയും ശ്രദ്ധാപൂർവവും ചെയ്യേണ്ട ജോലിയാണെന്ന് വിഡിയോയിൽ ടെയ്‍ലർ പറയുന്നുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിടാൻ ഇടപാടുകാർ തനിക്ക് ഏഴു ലക്ഷം രൂപ നൽകാറുണ്ടെന്നും ടെയ്‍ലർ വിഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.