രാജിവെച്ച ശേഷം അടുക്കളയിലെ സിങ്കിലേക്ക്​ എടുത്തുചാടി റസ്റ്ററന്‍റ്​ ജീവനക്കാരൻ; വിഡിയോ വൈറൽ

ന്യൂയോർക്ക്​: അവസാന തൊഴിൽ ദിവസം ചിലർക്ക്​ സന്തോഷത്തി​േന്‍റതാകും ചിലർക്ക്​ സങ്കടത്തി​േന്‍റയും. എന്നാൽ യു.എസിലെ വിർജീനിയയിലെ 20കാരനായ സ്​റ്റീവൻ പോളിയുടെ ആഘോഷമാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫാസ്റ്റ്​ ഫുഡ്​ റസ്റ്ററന്‍റിൽ ജീവനക്കാരനായിരുന്ന സ്റ്റീവൻ അടുക്കളയിലെ സിങ്കിൽ നിറച്ച പതയുള്ള വെള്ളത്തിൽ ചാടിയാണ്​ തന്‍റെ അവസാന ദിനം ആഘോഷിച്ചത്​. ജൂൺ 14നായിരുന്നു സംഭവം.

ടിക്​ടോകിൽ ആദ്യം പങ്കുവെച്ച വിഡിയോ ഇപ്പോൾ മറ്റ്​ സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ കൂടുതൽ ആളുകളിലേക്കെത്തിയിരിക്കുകയാണ്​. ജോലി രാജി വെച്ച ശേഷം ടാകോ ബെല്ലിലെ അവസാന ദിനം സ്​റ്റൈലായി ആഘോഷിക്കാൻ സ്റ്റീവൻ തീരുമാനിക്കുകയായിരുന്നു. അടുക്കളയിലെ സിങ്കിലേക്ക്​ എടുത്തു ചാടിയ സ്റ്റീവൻ കുട്ടുകാരനോട്​ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടു.

യുവാവ്​ സിങ്കിലേക്ക്​ ചാടിയതിന്‍റെ ഫലമായി പത വെള്ളം തറയിലേക്ക്​ തെറിച്ച്​ വീണു. നിമിഷങ്ങൾക്ക്​ ശേഷം സിങ്കിൽ നിന്ന്​ എഴുന്നേറ്റ്​ വരു​േമ്പാൾ സ്റ്റീവന്‍റെ കൈവശം രണ്ട്​ സ്​പൂണുകളുമുണ്ടായിരുന്നു.

ടി​ക്​ടോക്കിൽ മാത്രം 1.7 കോടിയാളുകൾ വിഡിയോ കണ്ടു.

'സിങ്കിൽ ചാടണമെന്ന്​ വിചാരിച്ചല്ല ജോലിക്കെത്തിയത്​. അവസാന ദിവസമല്ലേ കുറച്ച്​ രസമായിക്കോ​ട്ടെ എന്ന്​ കരുതിയാണ്​ അങ്ങനെ ചെയ്​തത്​. എന്തായാലും സംഭവത്തിന്​ ശേഷം അവിടം വൃത്തിയാക്കിയ ശേഷമാണ്​ ഞങ്ങൾ പോയത്​. കാറിൽ വേറെ വസ്​ത്രം കരുതിയത്​ നന്നായി' -സ്​റ്റീവൻ ഡെയ്​ലി മെയിലിനോട്​ പറഞ്ഞു. റസ്റ്ററന്‍റിൽ മൂന്ന്​ വർഷമായി ജോലി ചെയ്​ത സ്റ്റീവൻ വിഡിയോ ഗെയിമിങ്​ മേഖലയിലേക്ക്​ തിരിയാനാണ്​ രാജിവെച്ചത്​.

Tags:    
News Summary - restaurant staff jumps into kitchen sink to celebrate his last day of work video went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.