ജീവിതം ബോളിവുഡ്​ സിനിമയല്ല; അപകടദൃശ്യം പങ്കുവെച്ച്​ മുന്നറിയിപ്പ്​ നൽകി റെയിൽവേ മന്ത്രാലയം

ഹൈദരാബാദ്​: ഓടുന്ന ട്രെയിനിൽ ചാടിക്കയറി സാഹസം കാണിക്കുന്നതുപോലെ, ജീവിതം ബോളിവുഡ്​ സിനിമയല്ലെന്ന്​ ഓർമിപ്പിക്കുകയാണ്​ വീണ്ടും ഇന്ത്യൻ റെയിൽവേ. ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയിൽ പ്പെടുന്ന സ്​ത്രീയുടെ അപകട ദൃശ്യം പങ്കുവെച്ചാണ്​ ഓർമപ്പെടുത്തൽ.

ഒാടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന സ്​ത്രീയെ സാഹസികമായ റെയിൽവേ സുരക്ഷ സേന ഉദ്യോഗസ്​ഥൻ രക്ഷിക്കുന്നതാണ്​ വിഡിയോ. വെള്ളിയാഴ്ച തെലങ്കാനയിലെ സെക്കന്ദരാബാദ്​ റെയിൽവേ സ്​റ്റേഷനിലാണ്​​ സംഭവം.

അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട്​ വൈറലാകുകയായിരുന്നു. ഇതോടെ റെയിൽവേ മന്ത്രാലയവും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച്​ രംഗത്തെത്തി. 'ബോളിവുഡ്​ സിനിമ പോലെയല്ല ജീവിതം. അത്​ കൂടുതൽ വിലപ്പെട്ടതാണ്​. ജാഗ്രതയു​ള്ള ആർ.പി.എഫ്​ ജീവനക്കാരന്‍റെ സമയോചിത ഇട​െപടൽ മൂലം ഇന്ന്​ അവൾ രക്ഷപ്പെട്ടു. ഓടുന്ന ട്രെയിനിൽ ചാടിക്കയറരുത്​. ജാത്രപാലിക്കുക. സുരക്ഷിതരായിരികുക' -എന്നായിരുന്നു റെയിൽവേയുടെ ട്വീറ്റ്​.

32 സെക്കന്‍റ്​ മാത്രമാണ്​ വിഡിയോയുടെ ദൈർഘ്യം. അപകടത്തിന്​ ശേഷം മറ്റുള്ളവരുടെ സഹായത്തോടെ സ്​ത്രീ നടന്നുപോകുന്നതും വിഡിയോയിൽ കാണാം. 

Tags:    
News Summary - RPF Personnel Saves Woman from Falling Under Moving Train Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.