ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം; പൃഥ്വിരാജിന് പിന്തുണയുമായി ഷാഫി പറമ്പിൽ

കോഴിക്കോട്: നടൻ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എം.എൽ.എ. ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം. ജീവിതത്തിൽ നായകനാവാൻ നിലപാടും അത് പറയാൻ ധീരതയും വേണമെന്ന് ഷാഫി പറമ്പിൽ കുറിച്ചു.

ലക്ഷദ്വീപിനെ പിന്തുണച്ചതിന് പൃഥ്വിരാജിന് നേരെ സൈബർ ആക്രമണം തുടരുകയാണ്. കഴിഞ്ഞദിവസം പ്രമുഖ താരങ്ങളും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിരുന്നു. അതേസമയം, നടൻ ദേവൻ പൃഥ്വിയെ വിമർശിച്ച് രം​ഗത്തെത്തി. ദ്വീപിന് പിന്തുണയുമായി എത്തിയ പൃഥ്വിരാജ്, റിമ കല്ലിങ്കൽ, സലിംകുമാർ, ഹരിശ്രീ അശോകൻ എന്നിവർക്ക് വിവരവും വിവേകവും ഇല്ലെന്ന് ദേവൻ ആരോപിച്ചു.

ഷാഫി പറമ്പിലിന്റെ വാക്കുകൾ

ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം
ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം,
അത് പറയാനുള്ള ധീരതയും
ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണ.


Full View


Tags:    
News Summary - save lakshadweep, lakshadweep, Shafi Parambil, Prithviraj Sukumaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.