കോവിഡ്​ രോഗിയെ രക്ഷിച്ചതിന്​ പരിഹാസം: ശ്രീജിത്ത്​ പണിക്കർക്കെതിരെ വ്യാപക പ്രതിഷേധം

തൃശൂർ: കോവിഡ്​ രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച്​ ജീവൻ രക്ഷിച്ചതിനെ പരിഹസിച്ച തീവ്ര വലതുപക്ഷ പ്രചാരകൻ ശ്രീജിത്ത്​​ പണിക്കർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകം. രോഗിയെ രക്ഷിച്ച പ്രവൃത്തിയെ രണ്ട്​ ബ്രഡുകൾക്കിടയിൽ ജാം തേക്കുന്നതി​േനാടുപമിക്കുകയും ബലാത്സംഗ പരാമർശം നടത്തുകയും ചെയ്​ത ശ്രീജിത്ത്,​ രൂക്ഷമായ പരിഹാസമാണ്​ ഫേസ്​ബുക്​ കുറിപ്പിലൂടെ പങ്കുവെച്ചത്​.

ഇത്തരം വികൃത മനസ്സുള്ളവരെ ചാനൽചർച്ചകളിൽ പ​ങ്കെടുപ്പിക്കരുതെന്ന്​ നിരവധിപേർ ആവശ്യമുന്നയിച്ചു. ശ്രീജിത്തിന്‍റെ പോസ്റ്റിന്​ കീഴിലും മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾക്ക്​ കീഴിലും ശ്രീജിത്തിനെതിരെ രൂക്ഷമായ വിമർശനമാണ്​ ഉയരുന്നത്​. അത്യന്തം വിദ്വേഷംവമിക്കുന്ന സംഘ്​പരിവാർ പ്രചാരകനാണ്​ ഇയാളെന്നും ചാനൽചർച്ചകളിൽ ഇടം ​െകാടുക്കരുതെന്നും മിക്കവരും അഭിപ്രായപ്പെട്ടു. ഇയാൾ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകന്‍ ഡോ . പ്രേംകുമാര്‍ വ്യക്​തമാക്കി. സഹജീവിയെ മരണത്തില്‍ നിന്നെടുത്തു കുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ റേപ്പിന്‍റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളോട് സംവദിക്കാന്‍ തന്നെകൊണ്ടാവില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും താനുണ്ടാവില്ലെന്നും ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.


പ്രേംകുമാറിന്‍റെ കുറിപ്പ്​:

പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്‍റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല.ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല.
ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല.

കേരളത്തോട്, മുസ്​ലിംകളോട്, ഇവിടത്തെ സാദാ മനുഷ്യരോട്, സംഘിയില്ലാത്ത സകലതിനോടുമുള്ള അകം തുളച്ചു പുറത്തു ചാടുന്ന അതി തീവ്രമായ വെറുപ്പാണ്​ ശ്രീജിത്തിന്‍റെ ആകെയുള്ള ബൗദ്ധിക ഇന്ധനമെന്ന്​ ആർ.ജെ. സലീം ആരോപിച്ചു. 'എന്തിലേക്കും ഏതിലേക്കും കൊണ്ട് വരുന്ന അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത പരാമർശങ്ങൾ. ഒരാളുടെ അത്യാസന്ന നിലയിൽ പോലും അതിനോട് ചേർത്ത് റേപ്പ് ജോക് അടിക്കുന്ന വെറും മൂന്നാംകിട സൈക്കോ. അയാളെ ഇനിയും ചാനലുകളിൽ കൊണ്ടിരുത്തി ഈ സമൂഹത്തിലേക്ക് ക്യാൻസർ കടത്തി വിടരുത്. ഇപ്പോൾ തന്നെ സഹിക്കാവുന്നതിലേറെ വിഷം നമ്മുടെ സമൂഹത്തിലുണ്ട്. ഇനിയും നമ്മുടെ ക്ഷമ പരീക്ഷിക്കരുത്. അപേക്ഷയാണ് മാധ്യമങ്ങളെ… ഒരാദർശവുമില്ലാത്ത പേ പിടിച്ചൊരു തെരുവ് നായയെയാണ് നിങ്ങൾ വിളിച്ചു മടിയിലിരുത്തി ഭക്ഷണം കൊടുക്കുന്നത്. അത് നിങ്ങളെയും കടിക്കാൻ അധികം താമസമൊന്നുമില്ല' -സലീം അഭിപ്രായപ്പെട്ടു.



വെള്ളിയാഴ്ച ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ ഡോമിസിലറി കോവിഡ് സെന്‍ററിൽനിന്ന്​ (ഡി.സി.സി) വിളിപ്പാടകലെയുള്ള ആശുപത്രിയിലേക്ക്​​ രോഗിയെ എത്തിച്ച സംഭവത്തെയാണ്​ ശ്രീജിത്ത്​ ഫേസ്​ബുക്​ ​േപാസ്റ്റിലൂടെ അപഹസിച്ചത്​. സന്നദ്ധ പ്രവർത്തകരും ഡി.വൈ.എഫ്‌.ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളുമായ രേഖ പി മോളും അശ്വിൻ കുഞ്ഞുമോനുമാണ്​ രോഗിയെ ആശുപത്രിയിലെത്തിച്ചത്. ''ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മധ്യ രോഗിയെ വെച്ചതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്‍റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക' എന്നുതുടങ്ങി രൂക്ഷമായ പരിഹാസമാണ്​ ഫേസ്​ബുക്​ കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്​.

ശ്രീജിത്ത് പണിക്കരുടെ  വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു.

സർക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോർട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലൻസിനു പിന്നിൽ ഉള്ളത്.

[1] ആംബുലൻസ് അടച്ചിട്ട വാഹനമാണ്. അതിൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജൻ സിലിണ്ടർ ക്ഷാമം ഉള്ളപ്പോൾ. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജൻ വലിച്ചു കയറ്റാം.

[2] നിലവിളിശബ്ദം ഇട്ടാലും ആംബുലൻസ് ആയാൽ മാർഗ്ഗമധ്യേ തടസ്സങ്ങൾ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയിൽ എത്തും.

[3] ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക.

[4] വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.

[5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.

ബഹുമാനിക്കാൻ പഠിക്കെടോ.

(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂൾ 💊)

Full View


Tags:    
News Summary - social media against Sreejith Panicker rape joke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.