വയലിനിൽ പഴയ ബോളിവുഡ് ഗാനം മനോഹരമായി വായിക്കുന്ന വൃദ്ധൻ: വൈറൽ വിഡിയോ

പഴയ ബോളിവുഡ് ഗാനം തന്റെ വയലിനിൽ അതിമനോഹരമായി വായിക്കുന്ന കൊൽക്കത്തയിൽ നിന്നുള്ള വൃദ്ധന്റെ വിഡിയോ ട്വിറ്ററിൽ വൈറലാകുന്നു. ഭോഗോബൻ മാലി എന്നയാൾ കൊൽക്കത്തയിലെ തെരുവിൽ നിന്നുകൊണ്ട് വയലിൻ വായിക്കുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.

ആശാ ഭോസ്‌ലെ, മുഹമ്മദ് റാഫി എന്നിവർ ആലപിച്ച 'ദീവാന ഹുവ ബാദൽ', ലതാ മങ്കേഷ്കർ ആലപിച്ച  'അജീബ് ദസ്താൻ ഹായ് യെ' എനീ ഗാനമാണ് ഭോഗോബൻ വായിക്കുന്നത്‌.

കൊൽക്കത്തയിലെ ഗിരീഷ് പാർക്കിന് സമീപം താമസിക്കുന്ന ഭോഗോബൻ മാലിയുടെ വീഡിയോ മാധ്യമപ്രവർത്തകനായ ആരിഫ് ഷായാണ് ട്വിറ്ററിൽ പങ്കുവെച്ചത്. സംഗീതസംവിധായകൻ സവി ഗുപ്തയുൾപ്പെടെയുള്ളവർ ഷെയർ ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു

Tags:    
News Summary - Viral video, violin, Kolkata man playing,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.