കുട്ടിക്കാലം മനോഹരം; വൈറലായി ചെളിക്കളത്തിലെ കുട്ടിപ്പട്ടാളത്തിന്റെ വിഡിയോ

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലങ്ങളിലൊന്നാണ് കുട്ടിക്കാലം. കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ പോലും അത്രയേറെ സന്തോഷകരമാണ്. കുട്ടിക്കാലത്ത് ചെളിയില്‍ കളിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ചെളിയെന്നാല്‍ കുട്ടികള്‍ക്ക് അവരുടെ കളിക്കളമാണ്.

പാടെ ചെളി നിറഞ്ഞ റോഡില്‍ 'സ്ലൈഡിങ്' നടത്തുന്ന ഒരുകൂട്ടം കുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ കൗതുകം നിറയ്ക്കുകയാണ്. ചെളിയില്‍ പുതഞ്ഞ റോഡിലൂടെ അതിവേഗം താഴേക്ക് സ്ലൈഡ് ചെയ്തിറങ്ങുന്ന ഇവരുടെ വികൃതികള്‍ കണ്ടാല്‍ ആര്‍ക്കും ഒന്ന് കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാന്‍ തോന്നും.

ഐ.പി.എസ് ഓഫിസറായ രൂപിന്‍ ശര്‍മയാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്. നാഗാലാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഇദ്ദേഹം പറയുന്നു.

Tags:    
News Summary - viral mud sliding video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.