കാലിത്തൊഴുത്തോ അതോ ആരോഗ്യകേന്ദ്രമോ? ബിഹാറിൽ നിന്നൊരു വൈറൽ വിഡിയോ

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെങ്ങും ആരോഗ്യ കേന്ദ്രങ്ങളിൽ രോഗികളുടെ തിരക്കാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് കോവിഡ് പരിശോധനകളും വാക്സിൻ വിതരണവുമെല്ലാം പ്രധാനമായും നടക്കുന്നത്. എന്നാൽ, ഇക്കാലത്തും പശുത്തൊഴുത്തായി തുടരുന്ന ഒരു ആരോഗ്യ കേന്ദ്രത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

ബിഹാറിലെ സിതാമർഹി എന്ന സ്ഥലത്തെ ആരോഗ്യ ഉപകേന്ദ്രമാണ് നാട്ടുകാർ കാലിത്തൊഴുത്തായി ഉപയോഗിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. 

മുറാദ്പൂർ ആരോഗ്യ ഉപകേന്ദ്രം എന്ന് ചുവരിൽ എഴുതിയിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുമ്പ് കൃത്യമായി പ്രവർത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രമായിരുന്നു ഇത്. പിന്നീട്, അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം അവഗണിക്കപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാർ പശുവിനെയും കാളകളെയും കെട്ടാൻ ഉപയോഗിച്ചു.

കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പോലും ആരോഗ്യകേന്ദ്രം പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായില്ല. കെട്ടിടം തകർന്നുകിടക്കുകയാണെന്നും ഇത് നന്നാക്കാൻ ആരോഗ്യ വകുപ്പിന് കത്തെഴുതിയതായും സിവിൽ സർജൻ ഡോ. രാകേഷ് ചന്ദ്ര സഹായ് വർമ്മ പറഞ്ഞു. 

കൂടുതലെന്തെങ്കിലും പറയേണ്ട ആവശ്യമുണ്ടോയെന്ന അടിക്കുറിപ്പോടെയാണ്പലരും വിഡിയോ പങ്കുവെച്ചത്. ആരോഗ്യവകുപ്പിനെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ടാഗ് ചെയ്തിട്ടുമുണ്ട്. 


Tags:    
News Summary - viral video of health centre from bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.