വീട്ടുമുറ്റത്തെത്തി പട്ടിക്കുഞ്ഞുങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്ന കൂറ്റനൊരു കരടി. പട്ടിക്കുഞ്ഞുങ്ങളെ രക്ഷിക്കാൻ സധൈര്യം കരടിയുമായി ഏറ്റുമുട്ടുന്ന യുവതി. ഇന്‍റർനെറ്റിൽ വൈറലാവുകയാണ് കരടിയെ തറപറ്റിച്ച ഏറ്റുമുട്ടലിന്‍റെ വിഡിയോ.
വീട്ടിലെ കാമറയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കൂറ്റൻ കരടിയും കുഞ്ഞുങ്ങളും വീടിന്‍റെ മതിലിലൂടെ മുറ്റത്തേക്ക് ചാടാൻ നോക്കുകയാണ്. അപ്പോഴേക്കും വലിയൊരു വളർത്തുപട്ടിയും കുഞ്ഞുങ്ങളുമെത്തി കരടിയെ ഒാടിക്കാൻ നോക്കും. ഇതോടെ പട്ടിക്കുഞ്ഞുങ്ങളുടെ നേർക്ക് തിരിയുകയാണ് കരടി.
വീട്ടിനകത്തുനിന്ന് ഓടിയെത്തുന്ന യുവതിയെയാണ് പിന്നീട് കാണാനാവുക. സധൈര്യം കരടിക്കരികിലേക്ക് ഓടിയടുക്കുന്ന ഇവർ കരടിയെ തള്ളി മതിലിനപ്പുറത്തേക്ക് മറിച്ചിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
17 വയസ് മാത്രമുള്ള പെൺകുട്ടിയാണ് ഇത്തരമൊരു ധീരത കാട്ടിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പട്ടിക്കുഞ്ഞുങ്ങളെ രക്ഷിക്കാൻ യുവതി കാട്ടിയ ധീരതയെ പ്രശംസിക്കുകയാണ് എല്ലാവരും. ക്യാമറയിൽ പതിഞ്ഞില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ആരും വിശ്വസിക്കില്ലെന്നും ചിലർ ആശ്ചര്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.