അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് എന്ന അപൂർവരോഗം ബാധിച്ച് നടക്കാനുള്ള ശേഷി നഷ് ട്ടപ്പെട്ട അമ്മക്കൊപ്പം നൃത്തംചെയ്യുന്ന യുവാവിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. യുവാവ് തന്നെയാണ് വിഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വികാരനിർഭരമായ വിഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും നിരവധി പേർ പങ്കിടുകയും ചെയ്തു.
" ഞാന്‍ ലോ സ്കൂളിൽ നിന്ന് ബിരുദം നേടുന്നതിന് തൊട്ടുമുമ്പാണ് അമ്മക്ക് എ.എൽ.എസ് ബാധിക്കുന്നത്. അന്നുമുതൽ ഞങ്ങളെ ഒരു വിഷമങ്ങളും അറിയിക്കാതെയാണ് അമ്മ സധൈര്യം രോഗത്തോട് പൊരുതികൊണ്ടിരുന്നത്. ഇന്ന് അമ്മക്ക് സ്വന്തമായി നിൽക്കാന്‍ കഴിയില്ലെങ്കിലും ഞങ്ങളിരുവരും എന്‍റെ വിവാഹദിനത്തിൽ ഒരുമിച്ച് നൃത്തം ചെയ്തു. അമ്മ എപ്പോഴും എന്നെ പ്രചോദിപ്പിച്ച് കൊണ്ടിരിക്കുകയാണ്. "- വിഡിയോക്ക് താഴെ അടിക്കുറിപ്പായി യുവാവ് എഴുതി.
വീൽച്ചെയറിൽ അമ്മ വേദിയിലേക്ക് വരുന്നതും സഹോദരന്‍മാരുടെ സഹായത്തോടെ യുവാവ് അമ്മക്കൊപ്പം നൃത്തം ചെയുന്നതുമാണ് വിഡിയോയിൽ കാണിക്കുന്നത്. സന്തോഷംകാരണം ഇരുവരുടെയും കണ്ണുകൾ നിറയുന്നത് വിഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.