ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും സമൂഹം കൽപിച്ചു നൽകിയിരിക്കുന്ന സ്റ്റീരിയോടൈപ്പുകളെ തകർത്ത് ന്യത്തംചെയ്യുന്ന ഇരുപത്തിരണ്ട് വയസുകാരന്‍ യുവാവിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. പാവാടയണിഞ്ഞ് ന്യുയോർക്ക് തെരുവിലൂടെ ന്യത്തം ചെയ്യുന്ന ജൈനിൽ മേത്ത എന്ന യുവാവിന്‍റെ വിഡിയോ ഇരുകൈയ്യും നീട്ടിയാണ് സമൂഹമാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നത്. സജ്ഞയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലെ ഗാനത്തിനാാണ് യുവാവ് ചുവട് വെക്കുന്നത്
വിഡിയോ കാണാം
ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം തന്നെ 17 ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്.
അഞ്ചാം വയസ് മുതൽ തന്നെ തനിക്ക് നൃത്തത്തോട് പ്രത്യേക അഭിനിവേശം ഉണ്ടായിരുന്നതായി ജൈനിൽ പറഞ്ഞു. ആദ്യമൊക്കെ വീടിനുള്ളിലെ സ്വീകരണമുറിയിൽ വെച്ചാണ് ന്യത്ത വിഡിയോകൾ ചെയ്തിരുന്നത്, പിന്നീട് പതിയെ പുറത്തിറങ്ങി വിഡിയോകൾ ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
" ബോളിവുഡ് നടിമാർ ലെഹങ്ക ധരിച്ച് ചടുലനൃത്തങ്ങൾ ചെയ്യുന്നതിൽ അത്ഭുതം തോന്നിയിരുന്നു. എനിക്കും ഒരു ദിവസം ലെഹങ്ക ധരിച്ച് നൃത്തം ചെയ്യണമെന്നുണ്ടായിരുന്നു. ഒരു ആൺകുട്ടി പാവാടയൊക്കെ ധരിച്ച് നൃത്തം ചെയ്യുന്നതിന്‍റെ ശരികേടുകളൊന്നും എന്നെ ഒരിക്കലും ബാധിച്ചിരുന്നില്ല.
വീട്ടുകാർ പൂർണ പിന്തുണ നൽകിയതോടെ അമ്മയുടെ നീളൻ പാവാടയുടുത്ത് ന്യുയോർക്ക് തെരുവിൽ നൃത്തം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു" - - ജൈനിൽ മേത്ത പറഞ്ഞു.ജൈനിന്‍റെ നൃത്തത്തെ അഭിനന്ദിച്ച് നിരവധിപേർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.