വളർത്തുമൃഗങ്ങളുമായി കളിക്കുകയും സന്തോഷം പങ്കിടുകയും ചെയുന്ന നിമിഷങ്ങൾ ആളുകൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്ക് വെക്കാറുണ്ട്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായൊരു വിഡിയോയിൽ സങ്കടപ്പെട്ടിരിക്കുന്ന തന്‍റെ യജമാനത്തിയെ ആശ്വസിപ്പിക്കുന്ന ഒരു കുതിരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മനുഷ്യർ തമ്മിൽ മനസ്സിലാക്കുന്നതിനെക്കാൾ മൃഗങ്ങൾക്ക് നമ്മളെ മനസ്സിലാക്കാന്‍ കഴിയുമെന്നാണ് വിഡിയോയിലൂടെ വ്യക്തമാകുന്നത്. ഒരു കുതിരാലായത്തിൽ സങ്കടപ്പെട്ടിരിക്കുന്ന യുവതിയെയാണ് വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. യുവതി കരയുന്നത് ശ്രദ്ധയിൽപ്പെട്ട കുതിര മുഖംകൊണ്ട് അവളെ ചേർത്തണക്കുന്നതും ആശ്വസിപ്പിക്കുന്നതുമാണ് തുടർന്ന് കാണിക്കുന്നത്.
പ്യുബിറ്റി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. കുതിരയുടെ ഉടമസ്ഥയായ ഷാനിയയുടെ അനുഭവക്കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്. വിവാഹമോചനത്തിന്‍റെ ദിവസങ്ങളിൽ താന്‍ വളരെയധികം സങ്കടത്തിലായിരുന്നെന്നും കൂടുതൽ സമയവും കുതിരകളുടെ കൂടെയാണ് ചിലവഴിച്ചിരുന്നെന്നും അവർ പറഞ്ഞു. ആകസ്മികമായാണ് ഈ ദൃശ്യത്തിന്‍റെ വിഡിയോ ക്യാമറയിൽ പതിഞ്ഞതെന്നും അവർ സൂചിപ്പിക്കുന്നുണ്ട്.
കുതിരയുടെ സ്നേഹത്തിനെയും കരുതലിനെയും അഭിനന്ദിച്ച് നിരവധി പേർ വിഡിയോക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.