സാങ്കേതികരംഗം പുത്തൻ സാധ്യതകൾ തേടിപ്പോകുമ്പോൾ അതിനൊപ്പം, അല്ലെങ്കിൽ അൽപം മുന്നിൽ നടക്കാൻ വാട്സ്ആപ് ഒരുങ്ങുന്നു. പുതിയ നിരവധി ഫീച്ചറുകളുമായാണ് വാട്സ്ആപിന്റെ അപ്ഡേറ്റുകൾ എത്തുന്നത്.
വിഡിയോ കാളിലാണ് വാട്സ്ആപിന്റെ ഒരു പരീക്ഷണം. വിഡിയോ കാളുകളില്‍ ഫിൽറ്ററുകളും എ.ഐ പശ്ചാത്തലങ്ങളുമടക്കം ഉൾക്കൊള്ളിക്കാവുന്നതാണ് ഫീച്ചർ. അധികം വൈകാതെതന്നെ പുതിയ അപ്ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തും. ലോ ലൈറ്റ് മോഡ് ഫീച്ചറാണ് മറ്റൊരു അപ്ഡേറ്റ്. ഇരുണ്ട ഇടങ്ങളിൽ കൂടുതൽ കൃത്യതയോടെ, വെളിച്ചത്തോടെ വിഡിയോ കാൾ സാധ്യമാക്കുകയാണ് ഈ ഫീച്ചർ ചെയ്യുന്നത്. ഈ ഫീച്ചര്‍ ആക്ടിവ് ആക്കിയാൽ ഫ്രെയിമിന്റെ വെളിച്ചം കൂടും. ആവശ്യമില്ലെങ്കില്‍ ഇവ ഓഫ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ അപ്ഡേറ്റ്. എന്നാൽ ഏതെല്ലാം വേർഷനുകളിൽ ഇത് ആക്ടിവ് ആകും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
സ്റ്റാറ്റസ് അപ്ഡേറ്റ്സ് ചാറ്റ്സ് ടാബ് ആണ് മറ്റൊരു ഫീച്ചർ. പുതിയ ബീറ്റ വേർഷനില്‍ ഈ ഫീച്ചർ മെറ്റ പരീക്ഷിച്ച് തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മുമ്പ് കണ്ട സ്റ്റാറ്റസുകള്‍ ചാറ്റ് ടാബില്നിന്നുതന്നെ കണ്ടെത്താന്‍ കഴിയുന്നതാണ് ഈ ഫീച്ചർ. ഇതുകൂടാതെ ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍ നല്കുന്ന ഫീച്ചറും ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.