വിവാഹത്തോടനുബന്ധിച്ച് വധുവും വരനും ചേർന്ന് കേക്ക് മുറിക്കുന്നത് സർവ സാധാരണമാണിന്ന്. ഒരുമിച്ച് കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചാണ് ദമ്പതികൾ ജീവിതം തുടങ്ങുന്നത് തന്നെ. എന്നാൽ ഇവിടെ കേക്ക് മുറിച്ച് യുവാവ് മുഖത്ത് തേച്ചത് ഇഷ്ടപ്പെടാതിരുന്ന വധു വിവാഹത്തിൽ നിന്നു തന്നെ പിൻമാറി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലിയൊരു കഷണം കേക്ക് മുറിച്ചെടുത്ത് വരൻ വധുവിന്റെ മുഖത്ത് േതച്ചുപിടിപ്പിക്കുകയാണ്. വരന്റെ അപ്രതീക്ഷിത നീക്കത്തിൽ യുവതിയുടെ ബാലൻസ് തെറ്റുന്നുണ്ട്. ഇങ്ങനെ ചെയ്യരുതെന്ന് താൻ നേരത്തേ തന്നെ ഭർത്താവിനോട് പറഞ്ഞിരുന്നതായും അത് കേട്ടപ്പോൾ അയാൾ ചിരിക്കുകയായിരുന്നുവെന്നും യുവതി എഴുതി. യു.എസിലാണ് സംഭവം. യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കേക്ക് തന്റെ മുഖത്തെ മേയ്ക്കപ്പും നന്നായി അലങ്കരിച്ച തലമുടിയും വസ്ത്രങ്ങളും എല്ലാം നശിപ്പിച്ചു. ആ നിമിഷം തന്റെ ആത്മവിശ്വാസം പോലും തകർന്നുപോയതായി യുവതി പറയുന്നു. അവിടെ കൂടിയിരുന്ന ആളുകൾ മുഴുവൻ തന്നെ നോക്കി ചിരിക്കുകയായിരുന്നു. തുടർന്ന് വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വധു ഒരു ഉബർ വിളിച്ച് വീട്ടിലേക്ക് പോയി. കുറച്ചുദിവസം വീട്ടുകാരുടെ ബഹളമായിരുന്നു. കുട്ടികളുടെ സ്വഭാവമാണെന്ന് പറഞ്ഞ് പലരും പരിഹസിച്ചു. ഭർത്താവ് നല്ലവനാണെന്നും തമാശക്ക് ചെയ്തതാണെന്നും പലരും ന്യായീകരിച്ചു. മാപ്പു പറയാൻ ഭർത്താവും പലതവണ ഫോണിൽ ശ്രമിച്ചിരുന്നതായും യുവതി പറഞ്ഞു.
ഭർത്താവിനെ ഉപേക്ഷിച്ച യുവതിയുടെ തീരുമാനത്തെ നിരവധി പേർ പിന്തുണച്ചിട്ടുണ്ട്. കേക്ക് മുറിച്ചു മുഖത്ത് തേച്ചാൽ താൻ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് നിങ്ങൾ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന ഒരാളെ ഉപേക്ഷിച്ചത് ഉചിതമായ തീരുമാനമാണെന്ന് ഒരാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.