ബീജിങ്: വിന്‍റർ ഒളിമ്പിക്സ് തുടങ്ങാൻ രണ്ടാഴ്ച ബാക്കിയിരിക്കെ ആതിഥേയത്വം വഹിക്കുന്ന ബീജിങ്ങിൽ രണ്ട് ദശലക്ഷം പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. തെക്കൻ ബീജിങ്ങിൽ 30 ഓളം ആളുകളിൽ കോവിഡ് ബാധ കണ്ടതോടെയാണ് ബീജിങ്ങിലെ മുഴുവൻ ജനങ്ങളെയും നിർബന്ധിത കോവിഡ് പരിശോധനക്ക് വിധേയരാക്കിയതെന്ന് അധികൃതർ പറഞ്ഞു. വിന്‍റർ ഒളിമ്പിക്സ് മത്സര വേദിയിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് രോഗം കണ്ടെത്തിയ ഫെങ്തായ്.
കർശന നടപടികൾ സ്വീകരിച്ച് വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ബീജിങ് മുനിസിപ്പൽ വക്താവ് സു ഹെജിയാൻ പറഞ്ഞു. നിലവിലുള്ള വൈറസ് വ്യാപനത്തിന്‍റെ ഉറവിടം കത്തുകളാണെന്ന് കണ്ടെത്തിയതോടെ അന്താരാഷ്ട്ര തപാലുകൾ അണുവിമുക്തമാക്കാൻ ചൈനയിലെ പോസ്റ്റൽ സർവിസ് വകുപ്പിന് അധികാരികൾ നിർദേശം നൽകിയിരുന്നു.
ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന വിന്‍റർ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അന്താരാഷ്ട്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും അത്ലറ്റുകളും ബീജിങിലേക്ക് എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.