പാരിസ്: ഷൂട്ടിങ് റേഞ്ചിൽനിന്ന് ഹാട്രിക് മെഡലെന്ന ചരിത്രനേട്ടത്തിനരികെ വീണ് മനു ഭാക്കർ. 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ തുടക്കത്തിൽ മികച്ച പ്രകടനം നടത്തി മുന്നേറിയ ശേഷം അവസാന ഘട്ടത്തിൽ പിഴച്ചതോടെണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏഴാം സീരീസിനു ശേഷം നടന്ന ഷൂട്ടോഫില്‍ രണ്ട് പോയന്റ് മാത്രം നേടിയ മനുവിനെ പിന്തള്ളി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം സ്വന്തമാക്കുകയായിരുന്നു. ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടിയപ്പോൾ ഫ്രാൻസിന്റെ കാമില്ല ജെദ്‌റെസ്കിക്കാണ് വെള്ളി.
നേരത്തെ 10 മീറ്റർ പിസ്റ്റളിലും 10 മീറ്റർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പവുംവെങ്കലം നേടി മനു ഭാക്കർ ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമായിരുന്നു. യോഗ്യതാ മത്സരത്തിൽ ഒളിമ്പിക് റെക്കോർഡിനൊപ്പമെത്തിയ പ്രകടനവുമായി (592 പോയിന്റ്) ഒന്നാം സ്ഥാനത്തെത്തിയത് ഹംഗേറിയൻ താരം വെറോനിക്കയായിരുന്നു. രണ്ട് പോയന്റ് മാത്രം പിറകിലായിരുന്നു മനു ഭാക്കർ. ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ ഇഷാ സിങ് 581 പോയന്റോടെ 18ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.