കൊച്ചി: കോവിഡ് പ്രതിസന്ധിയിലും മുടങ്ങാതെ സ്കേറ്റിങ് പരിശീലനം തുടരുന്ന അഭിജിത് അമൽരാജിെൻറ മുന്നിൽ പ്രതീക്ഷയുടെ വിവിധ ചാമ്പ്യൻഷിപ്പുകൾ. ഈ വർഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10വരെ പരഗ്വേയിൽ ലോക ചാമ്പ്യൻഷിപ്, അടുത്ത ഏഷ്യൻ ഗെയിംസ്, 2022 വിൻറർ ഒളിമ്പിക്സ് എന്നിവ ലക്ഷ്യമാക്കി തയാറെടുപ്പിലാണ് ഈ 20കാരൻ. അതിനിടെ, അർജുന അവാർഡിന് സംസ്ഥാന സർക്കാറും റോളർ സ്കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും പത്തനംതിട്ട പ്രമാടം സ്വദേശിയായ അഭിജിത്തിെന നാമനിർദേശം ചെയ്ത സന്തോഷവും പങ്കിടുന്നു.
''രണ്ടാഴ്ചയായി പ്രമാടം നേതാജി സ്കൂളിലെ ഇൻഡോർ സ്കേറ്റിങ് റിങ്ങിൽ പരിശീലിക്കുന്നു. അടുത്ത ചാമ്പ്യൻഷിപ്പുമുതൽ സീനിയർ വിഭാഗത്തിലാണ് മത്സരം. രണ്ടുമാസത്തേക്ക് കാനഡയിൽ പരിശീലനത്തിന് പോകാൻ ധനസഹായത്തിന് കേന്ദ്രസർക്കാറിൽ അപേക്ഷ നൽകിയിട്ടുണ്ട്'' -അഭിജിത്തിെൻറ പിതാവ് പ്രമാടം അഭിനന്ദനം വീട്ടിൽ ബിജുരാജ് അറിയിച്ചു. റഷ്യയിൽ പരിചയപ്പെട്ട കാനഡക്കാരനായ മൈക്കൽ ഹോപസിെൻറ കീഴിൽ പരിശീലനത്തിനാണ് പോകുന്നത്.
ഇതുവരെ ഇറ്റാലിയൻ കോച്ച് ലൂക്ക ഡി അലിസേരയായിരുന്നു കോച്ച്. 2022 ഏഷ്യൻ ഗെയിംസ് ലക്ഷ്യമാക്കി തീവ്രപരിശീലനം നേടാനാണ് ശ്രമം. 22 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2021ൽ ചണ്ഡിഗഢിൽ നടന്ന ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ട് ഇനത്തിലും സ്വർണമെഡൽ നേടിയിരുന്നു. പിതാവ് ബിജുരാജിെൻറയും അമ്മ സുജയുടെയും പരിശ്രമങ്ങളാണ് നേട്ടങ്ങൾക്കുപിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.