തുടർച്ചയായ മൂന്നാം ജയവുമായി കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ; ഒഡിഷയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടുഗോളിന്

ഹൈ​ദ​രാ​ബാ​ദ്: ഡക്കാൻ അറീനയിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഒഡീഷയെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഉറപ്പിച്ചു. ഗോ​വ​യെ​യും മേ​ഘാ​ല​യ​യെ​യും വീ​ഴ്ത്തി​യ കേ​ര​ളത്തിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.

മത്സരത്തിന്റെ 42ാം മിനിറ്റിൽ അജ്സലിന്റെ ഗോളിലൂടെയാണ് കേരളം ആദ്യ ലീഡെടുക്കുന്നത്. ഗ്രൂപ്പിലെ കഴിഞ്ഞ രണ്ടുമത്സരങ്ങളിലും അജ്സൽ ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിലെ 53ാം മിനിറ്റിലാണ് കേരളം ലീഡ് ഇരിട്ടിയാക്കിയത്(2-0). കേരളത്തിന് വേണ്ടി സബീലാണ് രണ്ടാം ഗോൾ നേടുന്നത്.

ജയത്തോടെ ഗ്രൂപ്പ് ബിയിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇനി രണ്ടു മത്സരങ്ങളാണ് കേളത്തിനുള്ളത്. ഡിസംബർ 22ന് കരുത്തരായ ഡൽഹിയേയും 24ന് തമിഴ്നാടിനെയും നേരിടും. 

Tags:    
News Summary - Kerala enters Santosh Trophy quarters with third consecutive win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.